നാട്ടിലേക്ക് വരണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ആ തീരുമാനം മാറ്റുകയായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രീലയ. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത മൂന്നുമണി എന്ന പരമ്പരയിൽ കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. പരമ്പരയിൽ ശ്രീലയ അവതരിപ്പിച്ച കുട്ടിമാണി എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.  പരമ്പരയിൽ ബുദ്ധിവളർച്ച കുറവുള്ള കഥാപാത്രം ആയിട്ടാണ് ശ്രീലയ അഭിനയിച്ചത്. അത് കൊണ്ട് തന്നെ താരത്തിന്റെ അഭിനയത്തിന് പ്രത്യേക പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു താരം വിവാഹിത ആയത്.  വിദേശത്ത് ജോലി ചെയ്യുന്ന റോബിൻ ആണ് ശ്രീലയയെ വിവാഹം കഴിച്ചത്. സിനിമ-സീരിയൽ താരം ശ്രുതിയുടെ സഹോദരി കൂടിയാണ് ശ്രീലയ. ശ്രീലയ ആദ്യം ഒന്ന് വിവാഹം കഴിച്ചു എങ്കിലും ആ ബന്ധം പരാചയപെട്ടതോടെ വിവാഹമോചനം നേടുകയും കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും വിവാഹിത ആകുകയുമായിരുന്നു. ഭർത്താവിനൊപ്പം വിദേശത്തു സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താൻ എന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ആണ് താരം അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്ത് വന്നത്. കുടുംബത്തിനൊപ്പം മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം കാണാൻ തിയേറ്ററിൽ എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് താരം അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വരുന്നത്.ഇതിനു പിന്നാലെ തന്നെ വാർത്ത സ്ഥിതീകരിച്ച് കൊണ്ട് ശ്രീലയയും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഗർഭകാല വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ശ്രീലയയുടെ വാക്കുകൾ ഇങ്ങനെ, ജനുവരിയിൽ കുഞ്ഞിങ്ങെത്തും എന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യം തീരുമാനിച്ചിരുന്നത് പ്രസവം അവിടെ തന്നെ ആക്കാം എന്നായിരുന്നു. എന്നാൽ ഒരു അഞ്ചു മാസം ഒക്കെ ആയപ്പോഴേക്കും എനിക്ക് നാട്ടിൽ വരണം എന്ന തോന്നൽ ഉണ്ടായി തുടങ്ങി. ‘അമ്മ അടുത്ത് വേണം എന്നൊക്കെ.

അങ്ങനെ ആ പ്ലാൻ മാറ്റിവെച്ച് നാട്ടിലേക്ക് വരുകയായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുഞ്ഞാണ് ജനിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ വീട്ടുകാരും വലിയ സന്തോഷത്തിലും ആകാംഷയിലും ഒക്കെ ആണ്. ഹസ്ബന്റിനു ഒപ്പം ആണ് വിദേശത്ത് നിന്നും നാട്ടിലേക്ക് വന്നത്. രണ്ടാഴ്ച പുള്ളിക്കാരൻ നാട്ടിൽ ഉണ്ടായിരുന്നു. ശേഷം തിരികെ പോയി, ഇനി എന്റെ ഡ്യൂ ഡേറ്റ് അടുക്കുമ്പോഴേക്കും വീണ്ടും വരും എന്നുമാണ് ശ്രീലയ പറഞ്ഞിരിക്കുന്നത്.