ശ്രീലക്ഷ്മി അറയ്ക്കൽ എന്ന യുവതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കല്യാണം കഴിക്കുക എന്നത് ഒരു വേസ്റ്റ് പരിപാടി ആണ്. ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് ജീവിക്കാൻ കല്യാണത്തിൻ്റെ ആവിശ്യം ഇല്ല. ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴി ക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും . സോ എല്ലാവർക്കും പാർട്ണർക്കു പുറമെ വേറെ സൗഹൃദത്തിൽ കറങ്ങി നടക്കാനും സമയം ചിലവഴിക്കാനും അവകാശം ഉണ്ട്.
അത് അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കിയാൽ കപ്പിൾസി ന് റിലേഷൻഷിപ്പ് നല്ല രീതിയിൽ മെയിന്റൈൻ ചെയ്യാൻ പറ്റും. എല്ലാ മനുഷ്യർക്കും ഒറ്റക്ക് ഇരിക്കാൻ ഒരു സ്ഥലവും ഒറ്റക്ക് ചിന്തിക്കാൻ സമയവും അത്യാവശ്യം ആണ്. കല്യാണം കഴിക്കുമ്പോൾ ഈ ടൈം കുറയുന്നു. കല്യാണം കഴിക്കാതെ റിലേഷൻ ഷിപ്പ് മെയിന്റൈൻ ചെയ്തു മാക്സിമം കൊണ്ടുപോകുക എന്നത് ആണ് നല്ല വൈബ്.
അതാകുമ്പോൾ പേഴ്സണൽ സ്പേസ്, സമയം ഇഷ്ടം പോലെ കിട്ടും. കല്യാണം മടുപ്പാണ് സ്വാതന്ത്രക്കേട് ആണ്, റിലേഷൻഷിപ്പ് ആണ് സ്വാതന്ത്രം ആയി നടക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലത് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. ഒരാൾക്ക് എങ്ങനെ ജീവിക്കണം എന്നുള്ളത് അവരവുടെ ചോയ്‌സ് ആണ്. ബട്ട് അത് മറ്റുള്ളവർക്ക് ഉപദ്രവമായി മാറരുത്. കല്യാണം കഴിക്കുന്നത് വേസ്റ്റ് ആണെന്ന് പറയുന്നതിനോട് വിയോജിക്കുന്നു. കല്യാണം കഴിക്കാതെയും ജീവിക്കാം എന്ന ഓപ്ഷൻ ഉണ്ടെന്ന് പറയുന്നതാകും ശരി.
അതിന് കാട്ടുപോത്തിന് എന്ത് ശങ്കരാന്തി. എന്ന് പറഞ്ഞ അവസ്ഥയാണ് പ്രിയപ്പെട്ട ടീച്ചറുടെ വിപ്ലവ പോസ്റ്റുകൾ. കാണുമ്പോൾ തോന്നുന്നത്, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്ന സമയത്തെ ഇതൊക്കെ പ്രവർത്തികമാകു. പ്രായമാകുമ്പോ പരസഹായം വേണ്ടി വരുമ്പോ ആദർശങ്ങൾ അല്ല വേണ്ടപ്പെട്ടവർ കൂടെ വേണം. അവനവന്റെ പേർസണൽ സ്പേസ് ഒക്കെ മറ്റുള്ളവർ ആയിരിക്കും തീരുമാനിക്കുക. വൃദ്ധസദനങ്ങൾ ശരണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.