സോഷ്യൽ മീഡിയയിൽ ശ്രീലക്ഷ്മി അറക്കൽ പങ്കുവെക്കാറുള്ള പോസ്റ്റുകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾ വലിയ രീതിയിൽ ഉള്ള വിമര്ശങ്ങൾക്കും വിവാദങ്ങൾക്കും വഴി വെക്കാറുണ്ട്. ശ്രീലക്ഷ്മിക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഉണ്ടാകാറുള്ളത്. ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അയ്യപ്പനെ വെച്ച് ഇവിടെ ഒരു സ്പ്ലിറ്റ് ഉണ്ടാക്കാൻ നോക്കി. അത് കുറച്ചു വിജയിച്ചു. അടുത്തത് കേരള സ്റ്റോറി എന്ന പടം കാണിച്ച് ഇസ്ലാമോഫോബിയ പടർത്താൻ ആണ് നീക്കം. അതും ഇവിടെ കുറച്ച് വിജയിക്കും. ജസ്റ്റ് ആർ എസ് എസ് തിങ്ങ്സ്. കേരളത്തിലെ ജനങ്ങൾക്ക് എങ്ങനെ എങ്കിലും കുറച്ച് കാശ്ശ് ഉണ്ടാക്കണം , വീട് വെക്കണം , കാർ മേടിക്കണം.
കൊറേ സ്വർണം വാങ്ങി കല്യാണം കഴിക്കണം, ലോൺ അടച്ച് ജീവിതം തീർക്കണം, കൊറേ തിന്നണം, പിന്നെ ഉറങ്ങണം, ഇതൊക്കെ തന്നെ. അല്ലാതെ അവരെ നാടിൻ്റെ അവസ്ഥ ഒന്നും ഒട്ടും ചിന്തിപ്പിക്കുന്നില്ല. ഇതാണ് റിയൽ കേരള സ്റ്റോറി എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളാണ് പോസ്റ്റിന് പ്രേക്ഷകരിൽ നിന്ന് വരുന്നത്. ഫാസിസം അവനവന്റെ മുറ്റത്തെത്തട്ടെ. അന്നേ നേരം വെളുക്കൂ.
2018 പടം കണ്ടില്ലലെ. കാണു അപ്പൊ ഈ സംശയം മാറും മലയാളി മലയാളി തന്നെയാണ്, ആദ്യം അമ്പലങ്ങളുടെ ഉള്ളിൽ കശാപ്പ് അവശിഷ്ങ്ങൾ കൊണ്ട് തള്ളി നോക്കി, പിന്നെ വിഗ്രഹത്തിൽ മനുഷ്യവിസർജ്യം തള്ളി നോക്കി, പിന്നെയാണ് അയ്യപ്പനെ പിടിച്ചത് ഇപ്പോൾ കേരളാ സ്റ്റോറി. ഒന്നും കേരളത്തിൽ വിജയിക്കില്ല ബിജെപി യുടെ വളർച്ച പടവലങ്ങ പോലെയാണ് ഇപ്പോഴും.
ആർ എസ് എസ് വന്നാൽ എന്താ വികസനം ഉണ്ടാവുമല്ലോ എന്ന് ന്യായീകരിക്കുന്ന വളി വാണങ്ങളുടെ നാടാണിത്. ആർ എസ് എസ് വന്ന് കഴിഞ്ഞാൽ ഉണ്ടാകുന്ന വർഗീയ ദൃവീകരണം എന്താണെന്നു ചിന്തിക്കാൻ പോലും ഇവറ്റകൾക്ക് സമയമില്ല. മണിപ്പൂരിന്റെ അവസ്ഥ തന്നെ ഒന്ന് നോക്കുക, കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ശ്രീലക്ഷ്മി പറഞ്ഞ പോലെ തന്നെ ആണ്, കേരളത്തിൽ മുസ്ലീംലീഗിന്റെ 5ആം മന്ത്രി വാദം തൊട്ട് ഹിന്ദുക്കൾ മാറി ചിന്തിക്കാൻ തുടങ്ങി തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.