ഇതാണോ വില്ലൻ എന്ന് കരുതി നെറ്റി ചുളിച്ചവരുടെ കൂട്ടത്തിൽ പലരും ഉണ്ട്


സിനിമ പാരഡിസോ ക്ലബ്ബിൽ വിസ്മയ ഗുപ്തൻ എന്ന ഒരു ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശ്രീ കുമാർ എസ് പി. ഈ പേര് അധികം കേട്ടിട്ടുണ്ടവില്ല എങ്കിലും മറിമയത്തിലെ ‘ലോലിതൻ’ ആയി ടെലിവിഷിൻ മപ്രേക്ഷകർക്കിടയിൽ സുപരിചിതയിരുന്നു ശ്രീ കുമാർ. എല്ലാ നാടക – മിനി സ്ക്രീൻ അഭിനേതാക്കളുടെയും ഒരു ആഗ്രഹം തന്നെയായിരിക്കും സിനിമയിൽ നല്ല വേഷം ചെയ്യൽ. അങ്ങനെ ഒന്നു രണ്ട് സിനിമ യിൽ മുഖം കാണിച്ചു ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും മെമ്മറീസ് എന്ന ജീതു ജോസഫ് സിനിമ കണ്ടവരാരും ശ്രീ കുമാർ നെ മറക്കാൻ ഇടയില്ല.

കൊടും കൊലപാതകങ്ങൾ ചെയുക മാത്രമല്ല അതിലൂടെ തന്റെ പകയുടെ കാരണങ്ങൾ വരെ അടയാള പെടുത്തി അതിലൂടെ പോലീസ് ന് ക്ലൂ കൊടുത്ത് കേസ് വഴിതിരിച്ചു തന്നിലേക്ക് എത്തിക്കുന്ന സൈക്കോ വില്ലൻ കഥാപാത്രം റിവീൽ ചെയ്ത് ശ്രീകുമാർ ന്റെ ശരീരവും മുഖവും കാണിക്കുമ്പോൾ ഓ ഇതായിരുന്നോ ഇത്ര വലിയ വില്ലൻ എന്ന് ഞെറ്റി ചുളിച്ചവരിൽ ഞാനും ഉണ്ടായിരുന്നു. പക്ഷെ വളരെ കുറച്ചു നേരം മാത്രം സ്‌ക്രീനിൽ ഉണ്ടായിരുന്നിട്ടും പൃഥ്വിയുടെ ഒറ്റ അടിക്കു പോലും ഇല്ലാത്ത ആയിരുന്നിട്ടും.

സാം അലക്സ് എന്ന ബുദ്ധിമാനായ ശക്തിമാനായ പോലീസിനെ പോലും മുൾ മുനയിൽ കൊണ്ട് എത്തിച്ച വില്ലൻ ന്റെ മുമ്പിൽ തന്റെ അവസാനത്തെ പോലീസ് ബുദ്ധിയും പ്രയോഗിച്ചു ഏകദേശം വിജയിച്ചു എന്നുറപ്പിച്ചു എന്ന് വിചാരിച്ചു നിൽക്കുന്ന സാമിനോട്‌ ഓരോറ്റ ഡയലോഗ് ലൂടെ തന്റെ പവർ കാണിക്കുന്ന വില്ലൻ. 10 വർഷങ്ങൾക്ക് ഇപ്പുറവും ട്രോൾ കൾ ഭരിക്കുന്ന കമന്റ്‌ ബോക്സ്‌ കൾ ഭരിക്കുന്ന “വാവ്‌ സൈക്കോളജിക്കൽ മൂവ്” എന്ന ഡയലോഗ് ന് കിട്ടിയ കയ്യടി ആ കാരക്ടർ ബിൽഡിങ് ന്റെ ക്രെഡിറ്റ്‌ ഇൽ പോവുന്നുണ്ട് എങ്കിലും ശ്രീകുമാർ ന്റെ അസാമാന്യ പ്രകടനം കൂടി ചേരുമ്പോൾ ആണ് ആ ഡയലോഗ് ന് എഫക്ട് കൂടുന്നത് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

ആ വർഷത്തെ തന്നെ എബിസിഡി യിലെ ചെറിയ റോൾ ഉം അല്ലാതെ എടുത്ത് പറയാൻ പിന്നെ നല്ല റോൾ ഒന്നും കിട്ടിയില്ല എങ്കിലും മര്യാദ രാമൻ ലെ ആ വെറുപ്പിക്കൽ കാരക്ടറും കിടിലൻ ആയിരുന്നു. മെയിൻ സ്ട്രീം സിനിമകളിൽ പിന്നെ കണ്ടത് ഉറയൊപ്യയിലെ രാജാവ് ലായിരുന്നു എങ്കിലും. ഉപ്പും മുളകും സിറ്റ് കോം ഇൽ കുട്ടു മാമൻ എന്ന കാരക്ടർ ആയി പുള്ളി അടിപൊളി ആയിരുന്നു. ഫ്ളവേഴ്സിന്റെ ന്റെ ലാലേട്ടൻ എന്നൊക്കെ പറയുന്ന ബിജു സോപാനം ആയുള്ള പുള്ളിയുടെ കോമ്പിനേഷൻ സീൻസ് കാണുമ്പോ മുകേഷ് – ശ്രീനിവാസൻ കോമ്പിനേഷൻ ന്റെ ചെറിയ പകർപ്പ് ആയി തോനുമായിരുന്നു.

പക്ഷെ പിന്നേം അങ്ങേര് അവിടന്ന് മുങ്ങി പിന്നെ പൊങ്ങിയത് ഇപ്പൊ ചക്കപ്പഴത്തിലെ ഉത്തമൻ ആയി. ഇങ്ങേരുള്ളത് കൊണ്ട് മാത്രം കണ്ടു തുടങ്ങിയ സിറ്റ് കോം ആണ് എങ്കിലും റാഫി യും അർജുനും ഇങ്ങേരും ഒക്കെ ആയുള്ള കോമ്പിനേഷൻ കിടിലൻ ആണ്. പക്ഷെ ഇങ്ങേരു പകുതിക്ക് വെച്ച് പോയപ്പോ സീരിയലും വീണു. ഇപ്പൊ വീണ്ടും സീസൺ 2 ആയി എല്ലാവരും ഒന്നിച്ചു വരുന്നത് കാണുമ്പോ രസം ഉണ്ട്. എങ്കിലും ഒരു ഹരിശ്രീ അശോകനോ മുകേഷ് ഓ ശ്രീനിവാസനോ ജഗദീഷ് ഓ ഒക്കെ ആവാൻ ഉള്ള അവരുടെ ഒരു ന്യൂ ജനറേഷൻ വേർഷൻ ആവാൻ പറ്റിയ പ്രതിഭ ചുമ്മാ പോകുന്ന പോലെ തോന്നുന്നുണ്ട്. ശ്രീകുമാർന് ഇനിയും നല്ല സിനിമകളിൽ കാണണം എന്നാഗ്രഹം ഉണ്ട് അവസാനം ഒരു നല്ല ലെങ്തി റോൾ ഇൽ കണ്ടത് ഉറയോപ്പിയയിലെ രാജാവിൽ ആയിരുന്നു എന്ന് തോനുന്നു എന്നുമാണ് പോസ്റ്റ്.