ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്ന് പിൻമാറിയതിന്റെ കാരണം അന്വേഷിച്ച് ആരാധകർ

ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര ആണ് ചക്കപ്പഴം. നിരവധി താരങ്ങൾ ആണ് പരമ്പരയിൽ അഭിനയിച്ച് വന്നത്. പ്രദർശനം തുടങ്ങി ആദ്യ ആഴ്ച മുതൽ തന്നെ പരമ്പര പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ശ്രീകുമാർ, മുഹമ്മദ് റാഫി തുടങ്ങി നിരവധി താരങ്ങൾ ആണ് പരമ്പരയിൽ പങ്കാളികൾ ആയത്. പരമ്പര ആരംഭച്ച സമയത്ത് നടനും സൗഭാഗ്യയുടെ ഭർത്താവും ആയ അർജുൻ പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.എന്നാൽ പെട്ടന്ന് ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറാൻ പോകുന്നു എന്ന വിവരം അർജുൻ ആരാധകരുമായി പങ്കുവെച്ചത്. അർജുന്റെ പെട്ടന്നുള്ള പിന്മാറ്റം ആരാധകരെയും നിരാശർ ആക്കിയിരുന്നു. പല കാരണങ്ങളും അർജുന്റെ പിന്മാറ്റത്തിന് ശേഷം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അര്ജുന് പിന്നാലെ പരമ്പരയിൽ നിന്ന് മറ്റൊരു താരം കൂടി പിന്മാറിയിരിക്കുകയാണ്. ശ്രീകുമാർ ആണ് പരമ്പരയിൽ നിന്ന് ഇപ്പോൾ പിന്മാറിയിരിക്കുന്നത്.

ശ്രീകുമാർ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ചക്കപ്പഴത്തിൽ ഇനി മുതൽ താൻ കാണില്ല എന്നും താൻ പരമ്പരയിൽ നിന്ന് പിന്മാറുകയാണ് എന്നുമാണ് ശ്രീകുമാർ ആരാധകരെ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് തങ്ങളുടെ നിരാശ അറിയിച്ച് രംഗത്ത് വന്നത്. ശ്രീകുമാറിന്റെ പെട്ടന്നുള്ള ഈ പിന്മാറ്റം ആരാധകരെയും അസ്വസ്ഥർ ആക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് പരമ്പരയിൽ നിന്നും ഇത്തരത്തിൽ പെട്ടന്ന് പിന്മാറിയത് എന്നും എന്താണ് പിന്മാറാനുള്ള കാരണം എന്നുമൊക്കെ തിരക്കി നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. എന്നാൽ അതിന്റെ കാരണം കമെന്റിൽ കൂടി പറയാൻ കഴിയില്ല എന്നും താൻ ലൈവിൽ വന്നു അതിന്റെ കാരണം വിശദമാക്കാം എന്നുമാണ് ശ്രീകുമാർ ആരാധകർക്ക് നൽകിയ മറുപടി.

നിരവധി പേരാണ് ശ്രീകുമാറിനോട് പിന്മാറാനുള്ള കാരണം അന്വേഷിച്ചത്. എന്നാൽ അവരോടെല്ലാം തന്നെ അതിന്റെ കാരണം താൻ ലൈവിൽ വന്നു പറയാം എന്നാണ് ശ്രീകുമാർ മറുപടിയായി നൽകിയത്. ഈ സാഹചര്യത്തിൽ പരമ്പരയിൽ ശ്രീകുമാറിന്റെ സഹോദരിയായി അഭിനയിക്കുന്ന ശ്രുതി രജനികാന്ത് പങ്കുവെച്ച ഒരു പോസ്റ്റും ശ്രദ്ധ നേടിയിരിക്കുകയാണ്. ശ്രീകുമാറുമൊത്തുള്ള ഒരു വീഡിയോ ആണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്. എനിക്ക് ഒരുപാട് സങ്കടം തോന്നുന്നുവെന്നും ഓൺസ്‌ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും നിങ്ങൾ എന്നെ സഹോദരിയായി ആണ് കാണുന്നത് എന്നും എനിക്ക് അറിയാം എന്നുമാണ് ശ്രീകുമാറുമൊത്തുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് ശ്രുതി കുറിച്ചിരിക്കുന്നത്.