ചിത്രത്തിലെ ഗാനങ്ങളും വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം


ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചിത്രം ആണ് സ്പാനിഷ് മസാല. ചിത്രത്തിന്റെ പൂരിഭാഗവും സ്പെയിനിൽ ചിത്രീകരിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നെൽസൺ, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പാചകത്തിനും ഭക്ഷണത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം എന്നാൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. ചിത്രത്തിലെ ഗാനങ്ങൾ ആ കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. സുനിൽ കോലാട്ടുകൂടി ചെറിയാൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിന്റെ ‘സ്‌പാനിഷ്‌ മസാല’ – പ്രശസ്‌ത പാചക വിദഗ്‌ധനായിരുന്ന നൗഷാദ് നിർമ്മാണം (കാഴ്‌ച, ചട്ടമ്പി നാട്, ബെസ്റ്റ് ആക്റ്റർ മുതലായ ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്).

ബെന്നി പി നായരമ്പലത്തിന്റെ കഥ. ‘ചാന്തുപൊട്ടി’ന്റെ വിജയത്തിന് ശേഷം ദിലീപ്, ലാൽ ജോസ്, ബെന്നി, വിദ്യാസാഗർ ടീം ഒരുമിച്ച ചിത്രം. ‘അറബിക്കഥ’യ്ക്ക് ശേഷം അതേ സംവിധായകൻ മറ്റൊരു വിദേശിയെ മലയാളത്തിൽ പരിചയപ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട് സ്‌പാനിഷ്‌ മസാലയ്ക്ക്. സ്പെയിനിൽ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തിൽ തക്കാളിയേറ്, കാളപ്പോര് തുടങ്ങിയ സ്‌പാനിഷ്‌ ഉത്സവങ്ങളും കാണാം.

കാമുകനെ പിരിഞ്ഞിരിക്കുന്ന കാമുകി, കാമുകന്റെ ശബ്‌ദത്തിൽ സംസാരിക്കാൻ അറിയാവുന്ന ഒരാളെ ഇഷ്ടപ്പെടുന്ന ത്രികോണ പ്രണയ കഥയാണ് സ്‌പാനിഷ്‌ മസാല. മിമിക്രി അവതരിപ്പിക്കാൻ പോയ ദിലീപിന്റെ കഥാപാത്രം, ജീവിക്കാൻ വേണ്ടി ഷെഫിന്റെ വേഷം കെട്ടുന്നതും നർമ്മ മധുര മുഹൂർത്തങ്ങളിലൂടെ അയാളുടെ ആത്മവിശ്വാസം ഒടുവിൽ വിജയം പ്രാപിക്കുന്നതുമാണ് സിനിമ. ആർ വേണുഗോപാൽ-വിദ്യാസാഗർ ടീമിന്റെ ഗാനങ്ങൾ പ്രതീക്ഷിച്ച വിജയം നേടിയില്ല.

ചിത്രത്തിന്റെ ഗതിയും അങ്ങനെ തന്നെ ആയിരുന്നു എന്നുമാണ് പോസ്റ്റ്. ഈ പടത്തിന്റെ പരാജയം നിർമ്മാതാവിനേകട കെണിയിലേക്കാണ് തള്ളിവിട്ടത്. ഇത് ഇവിടെ പറയാൻ കാരണം, പല വിജയ ചിത്രങ്ങൾ നിർമ്മിച്ച ആളാണ് ഒരു ആർട്ട് പടവും രണ്ട് പേര് മായി നിർമ്മിച്ചു തകര ചെണ്ട എന്ന പേര് പടത്തിന്റെ. വിജയിച്ച സിനിമ കളു ലാഭം ഡിസ്ട്രിബ്യൂഷൻ കാരും തീയേറ്റർ ഉടമകളും കൊണ്ട് പോയി, ചാനൽ റൈറ്റ്സ് താരങ്ങളും. പാവം മരിച്ചു പോയി നല്ല ഒരു പാചക വിദഗ്ധൻ ആയിരുന്നു. ഇപ്പോ മോളാണ് കാറ്ററിംഗ് യൂണിറ്റ് നോക്കുന്നത് എന്നാണ് പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.