സ്‌ഫടികം വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ ഒരുപാട് പ്രമോഷൻ പരിപാടികളും നടന്നിരുന്നു


പ്രേഷകരുടെ എക്കാലത്തെയും ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് സ്പടികം. മോഹൻലാൽ ആടുതോമയായി തകർത്ത് അഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രം ഇറങ്ങിയ സമയത്ത് വലിയ ഹിറ്റ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ഓരോ കഥപാത്രങ്ങൾക്കും ആരാധകർ ഏറെ ആയിരുന്നു. ഒരു പക്ഷെ മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ തന്നെ വലിയ ഒരു വഴിത്തിരിവാണ് സ്പടികവും ആടുതോമയും ഒക്കെ സമ്മാനിച്ചത് എന്ന് പറയാം.

ചിത്രത്തിലെ ഓരോ ഡയലോഗുകളും പ്രേക്ഷകർക്ക് കാണാപ്പാഠമാണ്. അത്രത്തോളം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയ ചിത്രം ആണ് സ്പടികം. ചിത്രം മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ആണ് ചിത്രം 4 കെ അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിന് എത്തിയത്. ആരാധകരുടെ ഇടയിൽ ചിത്രത്തിന്റെ രണ്ടാം വരവിനും വലിയ വരവേൽപ്പാണ് നടത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ പരുപാടിക് ഒക്കെ ഒരുപാട് നടന്നിരുന്നു.

സംവിധായകൻ ഭദ്രൻ തന്നെയാണ് പ്രമോഷൻ പരിപാടികളിൽ മുന്നിട്ട് നിന്നിരുന്നത്. നായകനായായി അഭിനയിച്ച മോഹൻലാലും പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ ചിത്രത്തിലെ നായികയായ ഉർവശി ഒരു പ്രമോഷൻ പരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇപ്പോൾ എന്ത് കൊണ്ടാണ് ഉർവശി ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരുന്നത് എന്ന ചോദ്യമാണ് ആരാധകരിൽ ഉയരുന്നത്.

സിനിമ പ്രേമികളുടെ ഗ്രൂപ്പുകളിൽ ആണ് ഈ ചോദ്യം ചർച്ച ആയിരിക്കുന്നത്. ഉർവശി പങ്കെടുക്കാതിരുന്നതിനെ കുറിച്ച് നിരവധി അഭിപ്രായങ്ങളും പ്രേക്ഷകരിൽ നിന്ന് വരുന്നുണ്ട്. ഉർവശിയും ലാലേട്ടനും അടിയാണ് പിന്നെ ഭദ്രൻ സർ ഇവരുമായിട്ടും അടി. സ്പടികത്തിലെ എല്ലാവരും കൂട്ട അടി അല്ല പിന്നെ എന്നാണ് ഒരു ആരാധകൻ തമാശ രൂപേണ പറഞ്ഞ കമെന്റ്. ഓർമ്മിക്കാൻ അതിനേക്കാൾ നല്ല കഥാപാത്രങ്ങൾ ഉണ്ടാവും.

ലാലേട്ടൻ അന്ന് കൊടുത്ത മുന്തിരിക്കളിന്റെ കെട്ട് ഇന്നും വിട്ടിട്ടില്ല. അതാവും വരാത്തതു, റീ റിലീസ് ഉണ്ടാക്കി ജീവിക്കേണ്ട ഗതികേട് വരാത്തത് കൊണ്ടായിരിക്കും, അവർക്ക് തിരക്കുണ്ട്. ലാലേട്ടന് തിരക്കില്ല. അതാണ് കാരണം, തോമസ് ചാക്കോ കൊടുത്ത ആശാന്റെ ആ കറുത്ത കണ്ണട തിരിച്ചു ചോദിക്കുമോ എന്ന് പേടിച്ചിട്ടു ആകും. സ്വാഭാവികം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.