ആടുതോമയുടെ ബാല്യകാലം ചെയ്ത ഈ കുഞ്ഞാവ ആരാണെന്ന് അറിയാമോ


പലപ്പോഴും സിനിമയിൽ ബാലതാരങ്ങളായി എത്തിയ പലരും പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയാണ് പതിവ്. ബാലതാരമായി പ്രേഷകരുടെ ശ്രദ്ധയും സ്നേഹവും നേടിയെടുത്ത പലരും എന്നാൽ ഇന്ന് സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ല എന്നതാണ് സത്യം. ഇത്തരത്തിൽ പ്രേക്ഷകർ പല താരങ്ങളെയും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും പിന്നീട് മറക്കുകയാണ് പതിവ്. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ ഇത്തരത്തിൽ കുറച്ച് സെക്കൻഡുകൾ മാത്രം സ്‌ക്രീനിൽ വന്നു പോയ താരങ്ങളെ പോലും കണ്ടുപിടിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോസ്‌മോൻ വാഴയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘സ്ഫടികം‘ റീ-റിലീസാവുമ്പോൾ, അതിൽ ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച ഈ കുഞ്ഞാവ ആരെന്ന് അറിയാനൊരാഗ്രഹം. ഇളംപല്ലുകൾ കാട്ടി ചിരിച്ചുല്ലസിച്ച് തിലകനോടൊപ്പം വെറും 5 സെകൻ്റുകൾ സ്ക്രീനിൽ തെളിഞ്ഞ ഈ കുഞ്ഞാവ ആരെന്നെറിയുന്നവർ കമോൺ.

തുണിയില്ലാതെ തുള്ളിച്ചാടുന്നത് ഞാനാന്നും പറഞ്ഞ് കുഞ്ഞാവ സ്വയം വരുമോന്നുള്ളതിൽ ഡൗട്ടുണ്ട്. സ്ഫടികത്തിൻ്റെ പ്രായം വച്ച്, ഈ കുഞ്ഞാവക്ക് ഇപ്പോൾ ഏകദേശം 28 – 29 വയസെങ്കിലും ഉണ്ടാവുമെന്നാണ് കരുതുന്നത്. പല ബാലതാരങ്ങളെം തിരഞ്ഞ് പിടിച്ച് മുന്നിൽ കൊണ്ടുവന്ന് നിർത്തിയിട്ടുള്ള നമ്മടെ ഗ്രൂപ്പിന് ഇതും സാധിക്കുമെന്ന് കരുതുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.

അശ്വിൻ എന്ന താരം ആണ് വർഷങ്ങൾക്ക് മുൻപ് ആ കുഞ്ഞാവയെ അവതരിപ്പിച്ചത്. ഗ്രൂപ്പിൽ നടത്തിയ ചർച്ചകളിൽ കൂടി ആണ് ഈ താരത്തിനെ ഇപ്പോൾ കണ്ടെത്തിയത്. അശ്വിൻ ഇപ്പോൾ കോയമ്പത്തൂർ എച്ച് എസ് ബി സി എന്ന കമ്പനിയിൽ ജോലി ചെയ്യുകയാണ്. നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ്റെ കുടുംബവുമായി അശ്വിൻ്റെ കുടുംബത്തിനുള്ള ബന്ധത്തിലൂടെയാണ് അശ്വിന് സ്പടികത്തിൽ അങ്ങനെ ഒരു സീനിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. സെക്കൻഡുകൾ മാത്രമുള്ള ആ വേഷം പ്രേക്ഷകർ ഇന്നും ഓർക്കുന്നത് തന്നെ ആണ് അശ്വിൻറ് വിജയവും.