ഒരു കാലത്ത് മലയാള സിനിമയിൽ അഭിനയിച്ച ബാലതാരങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുകയാണ്. ഒരു കാലത്ത് ബാലതാരമായി എത്തി പ്രേക്ഷക ശ്രദ്ധ നേടുകയും എന്നാൽ പിന്നീട് ക്യാമറയുടെ മുന്നിൽ നിന്ന് അപ്രത്യക്ഷം ആകുകയും ചെയ്ത നിരവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. പലരും പിന്നീട് മറ്റുള്ള സിനിമകളിൽ അഭിനയിച്ചിട്ടില്ല എന്നതാണ് സത്യം.
ഈ താരങ്ങൾ ഒക്കെ ഇപ്പോൾ എവിടെ ആന്നെന്നു അറിയാനുള്ള ആകാംഷയും പ്രേക്ഷകർക്ക് ഇപ്പോൾ ഉടലെടുത്തിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി കുട്ടി താരങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും സോഷ്യൽ മീഡിയയിൽ പൊടി പൊടിച്ച് നടക്കുന്നുണ്ട്. ഇത്തരത്തിൽ പല താരങ്ങളും ഇന്ന് എവിടെ ആണെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു കുട്ടി താരത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. സ്‌ഫടികം സിനിമയിൽ ബാലു ആയിട്ട് എത്തിയ താരത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ കിരൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തെറ്റൊന്നും ചെയ്യാഞ്ഞിട്ടും മിടുക്കനായതിന്റെ പേരിൽ മാത്രം തോമസ് ചാക്കോയുടെ കോമ്പസിന്റെ കുത്ത് കൈവെള്ളയിലേറ്റ് വാങ്ങിയ ബാലു.
അന്ന് കണക്കിനു മിടുക്കനായിരുന്നത് പോലെ ഇന്നും കണക്കിൽ മിടുക്കനായി സ്വന്തമായി ഒരു വെൽത്ത് മാനേജ്മെന്റ് കമ്പനി നടത്തുകയാണ്. മിടുക്കൻ ബാലുവായിരുന്ന ഷാഹിൻ, സ്ഫടികത്തിലെ ദ്വിമാന സമവാക്യത്തിനു ബബ്ബബ്ബ അടിച്ച കിരൺ, കാന്തശക്തി കണ്ട് കണ്ണ് തള്ളിയ അനൂപ് തുടങ്ങിയ സ്ഫടികം ബോയ്സിനേപ്പറ്റി വിശദമായി എഴുതിയത് കഫേയിൽ ചേർത്തിട്ടുണ്ട് എന്നുമാണ് പോസ്റ്റ്. കടുവേടെ കണ്ണാ പാവം ബാലൂന് പെടുമരണം വാങ്ങിക്കൊടുത്തത്. ഇല്ലേൽ ഇപ്പൊ ഇന്റർവ്യൂവിൽ ഒക്കെ നിറഞ്ഞ് നിന്നേനെ എന്നാണ് ഒരു കമെന്റ് വന്നത്.