അന്ന് ഉണ്ടായിരുന്ന പല രംഗങ്ങളും ഇന്ന് സ്പടികം ഇറങ്ങുമ്പോൾ ഉണ്ടാകുമോ


ഒരു കാലത്ത് മലയാളി സിനിമ പ്രേമികളുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കിയ ചിത്രം ആണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ സ്പടികം. ചിത്രം കുറച്ചൊന്നും ആരാധകരെ അല്ല മോഹൻലാൽ എന്ന നടന് നേടിക്കൊടുത്തത്. ഇന്നും ആടുതോമയ്ക്ക് ലക്ഷക്കണക്കിന് ആരാധകർ ആണ് ഉള്ളത്. തുളസിയും തോമസ് ചാക്കോയും എല്ലാം വലിയ രീതിയിൽ ആണ് പ്രേക്ഷക മനസുകളിൽ സ്ഥാനം നേടിയത്. ഭദ്രന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ഹിറ്റ് ആയിരുന്നു.

ചിത്രത്തിലെ ഓരോ ഡയലോഗുകളും വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകർ കാണാപ്പാഠം പറയാറുണ്ട്. അത്രയേറെ സ്വാധീനം ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഡയലോഗ് കൊണ്ട് ആണെങ്കിലും ഗാനം കൊണ്ട് ആണെങ്കിലും ഒക്കെ ചിത്രം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ചിത്രം കൂടുതൽ വ്യക്തതയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ തന്നെ ആണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

എന്നാൽ ഇപ്പോൾ ഒരു ആരാധകൻ തന്റെ ഒരു സംശയം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. സിനി ഫൈൽ ഗ്രൂപ്പിൽ സുധീർ സാലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ ഗുണ്ടയെ ഒന്നും കൂടി ബിഗ് സ്‌ക്രീനിൽ കാണാൻ സാതിക്കുന്നതിൽ വളരെ അതികം സന്തോഷം. എന്നാലും എനിക്ക് ഒരു സംശയം അതിനും ഇതിനും കുറ്റം പറഞ്ഞ് സീൻ കട്ട് ചെയുന്ന നമ്മുടെ സെൻസെർബോർഡ് ഈ സീൻ കട്ട് ചെയ്ത് കളയുമോ? ഒരു സ്ത്രീയെ നിർബതിച്ചു കള്ള് കുടിപ്പിക്കുകയാണേ എന്നാണ് ചോദ്യം.

നിരവധി ആരാധകർ ആണ് ഈ ചോദ്യത്തിന് കമെന്റുകൾ പങ്കുവെച്ച്കൊണ്ട് എത്തിയിരിക്കുന്നത്. ഈ സീൻ ഉണ്ടാവില്ല തുണി പ റിച്ചടി ഉണ്ടാവില്ല, സിൽക്ക് ഉണ്ടാവില്ല, ചവുട്ടി തിരുമ്മി ഉണ്ടാവില്ല, കുറെ ഡയലോഗ്കൾ ഉണ്ടാവില്ല, പാറ പൊട്ടിക്കുന്ന സീൻ ഉണ്ടാവില്ല സർവോപരി കറക്ടനസ്, ഇപ്പോൾ കള്ള് കൊടുത്താൽ പാറു ആൻഡ് പാർട്ടിക്ക് പണി ആവും, ബോധമുള്ളവർ അത് കട്ട് ചെയ്യില്ല അതുപോലെ പോസ്റ്റും.

പടം കാണാൻ താൽപര്യം ഉളളവർ ആദ്യ ദിവസങ്ങളിൽ തന്നെ പോയി കാണുക, പൊളിറ്റിക്കൽ കറക്റ്റ്നസ് ടീം കുറ്റവും കുറവും കണ്ട് പിടിച്ച് പടം വെട്ടി മുറിച്ച് നാശമാക്കി വെക്കുന്നതിന് മുന്നെ. ഈ പടത്തിന് മാത്രമല്ല ഇനി അങ്ങോട്ട് ഉള്ള എല്ലാ പടങ്ങൾക്കും, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും ഉണ്ടാകുന്നത്. എങ്കിൽ പോലും ചിത്രം വീണ്ടും തിയേറ്ററിൽ കാണാൻ ഉള്ള ആവേശത്തിൽ ആണ് ആരാധകർ.