ഈ ഒരു സ്റ്റിൽ വർഷങ്ങൾ കൊണ്ട് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയത് ആണ്


മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ആടുതോമയെ അത്ര പെട്ടന്ന് ഒന്നും ഒരു സിനിമ പ്രേമികളും മറക്കില്ല എന്നതാണ് സത്യം. മോഹൻലാൽ അസാധ്യ പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആണ് നേടിയത്. ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായി മാറാൻ സ്‌ഫടികത്തിന് അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

തിലകൻ, ഉർവശി, നെടുമുടിവേണു , കെ പി എ സി ലളിത, ചിപ്പി, സ്ഫടികം ജോർജ്, അശോകൻ, മണിയൻ പിള്ള രാജു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇന്നും ഈ ചിത്രത്തിന് ആരാധകർ ഏറെ ആണ് ഉള്ളത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ 4 കെ എഫക്റ്റിൽ റീമാസ്റ്റർ ചെയ്തു പുറത്തിറങ്ങുകയാണ്. ചിത്രം ഇന്നും മുതൽ ആണ് പ്രദർശനത്തിന് എത്തുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് സ്‌ഫടികം കൂടുതൽ വ്യക്തതയോടെ കാണാൻ കാത്തിരിക്കുന്നത്. ആടുതോമയ്ക്ക് വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു തിരിച്ച് വരവ്  ഉണ്ടാകുമെന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത് അല്ല. 4 കെ എഫക്ടിൽ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ രീതിയിൽ തന്നെ ഉള്ള പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചത്. ഇന്ന് മുതൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ഈ അവസരത്തിൽ ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സനോജ് രവീന്ദ്രൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2 നാളായി ഉള്ള സംശയമാണ് ലാലേട്ടന്റെ റീറിലീസ് ചെയ്യാൻ ഇരിക്കുന്ന സ്ഫടികം സിനിമയുടെ ട്രൈലെർ തമ്പ്നൈലിൽ ലാലേട്ടന്റെ കണ്ണടയിൽ കാണുന്ന പ്രതിബിംബം ആരുടേതാണ് എന്ന് എത്ര നോക്കിയിട്ടും മനസിലാകുന്നില്ല ആർകെങ്കിലും അറിയാമോ എന്നുമാണ് പോസ്റ്റ്.

ഒന്ന് സും ചെയ്താൽ അത്‌ നെടുമുടി ആണെന്ന് ആരക്കാണ് കാണാൻ കഴിയാത്തത്? നിങ്ങൾ ഒരു കണ്ണാടി വയ്ക്കാൻ സമയമായി അത് നെടുമുടിയാണ്, അതന്നത്തെ ടെക്നോളജിയുടെ കുഴപ്പമാണ് ശ്രദ്ദയിൽ പെട്ടില്ല, ബാഹുബലി ഫെയിം പ്രഭാസ് ആണ് ഗ്ലാസിൽ കാണുന്നത്, സ്വന്തം കുട്ടിക്കാലം തന്നെ പ്രതിബിംബമായതാണ്. ഡേയറക്റ്റർ ബ്രിലിയൻസ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.