അന്നത്തെ കാലത്ത് സിനിമ പ്രേമികൾക്ക് വേണ്ടത് അതായിരുന്നു


ഒരു കാലത്ത് മലയാളി സിനിമ പ്രേമികളുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കിയ ചിത്രം ആണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ സ്പടികം. ചിത്രം കുറച്ചൊന്നും ആരാധകരെ അല്ല മോഹൻലാൽ എന്ന നടന് നേടിക്കൊടുത്തത്. ഇന്നും ആടുതോമയ്ക്ക് ലക്ഷക്കണക്കിന് ആരാധകർ ആണ് ഉള്ളത്. തുളസിയും തോമസ് ചാക്കോയും എല്ലാം വലിയ രീതിയിൽ ആണ് പ്രേക്ഷക മനസുകളിൽ സ്ഥാനം നേടിയത്. ഭദ്രന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ഹിറ്റ് ആയിരുന്നു.

ചിത്രത്തിലെ ഓരോ ഡയലോഗുകളും വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകർ കാണാപ്പാഠം പറയാറുണ്ട്. അത്രയേറെ സ്വാധീനം ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഡയലോഗ് കൊണ്ട് ആണെങ്കിലും ഗാനം കൊണ്ട് ആണെങ്കിലും ഒക്കെ ചിത്രം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ചിത്രം കൂടുതൽ വ്യക്തതയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ തന്നെ ആണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

ഈ അവസരത്തിൽ സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ രഘു ചന്ദ്രൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 90 കളിലെ ഇന്ത്യൻ സിനിമകൾക്കെല്ലാം ഒരേ ശൈലി ആയിരുന്നു, സ്ഥിരം മസാല കൂട്ട് പടങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കാണാം 4 പാട്ട്, 3 അടി, ഒരു പ്രേമം, ഒരു ഐറ്റം ഡാൻസ് അവസാനം തല്ലോടെ നായകനും നായികയും ഒരുമിക്കും.

എന്നാൽ മലയാള സിനിമകളിൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി അക്കാലത്ത് ഒരു കഥ ഉണ്ടാകുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ പ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ചേർന്ന എക്കാലത്തേയും ഒരു മലയാളം സിനിമ ഏതെന്ന് ചോദിച്ചാൽ പറയാം അത് ‘സ്ഫടികം’ ആണെന്ന് കഥയുണ്ട്, പാട്ടുണ്ട്, മുണ്ടൂരി ത ല്ലുണ്ട്, മാസ് ഡയലോഗുണ്ട്, മ സാലയുണ്ട്, പ്രേ മമുണ്ട് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

ക്വാളിറ്റി കൊണ്ട് സ്‌ഫടികം ബെസ്റ്റ് ആണെങ്കിലും ഈ പറഞ്ഞ ഓൾ സം എന്റർടൈൻമെന്റ് കാറ്റഗറിയിൽ കുറേ നല്ല പടങ്ങളുണ്ട്. യോദ്ധ , തേന്മാവിൻ കൊമ്പത്ത് , വന്ദനം , ഗാന്ധർവം, ഗോഡ്ഫാദർ, കോട്ടയം കുഞ്ഞച്ചൻ , സംഘം , നമ്പർ 20 മദ്രാസ് മെയിൽ , നായർസാബ് , ലേലം , നാടുവാഴികൾ,ഫാമിലി,കോമഡി,കഥ,പ്രണയം,ക്യാമ്പാസ്,സെന്റിമെന്റ്സ്,ഫൈറ്റ്,ഡയലോഗ്,മാസ്സ് ഒരേയൊരു സിനിമ, ‘ഗോഡ് ഫാദർ’ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.