ഇന്നും പലർക്കും സ്‌ഫടികം സിനിമ ഒരു വികാരം ആണെന്നുള്ളതാണ് സത്യം


സ്‌ഫടികം സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “വെടി വെച്ചാ പൊട്ടാത്ത കരിമ്പാറയെ നീ ഒന്ന് കുലുക്കി, ഈ ഓട്ടക്കാലണയ്ക്ക് വില ഉണ്ടെന്ന് കടുവാ ചകോയ്ക്ക് നീ കാണിച്ചു കൊടുത്തു, പകരം നിനക്ക് എന്ത് വേണം ” ഈ ഒരു സീൻ തീയേറ്ററിൽ കാണുക എന്നുള്ളത് ഒരു ജൻമാഭിലാഷമായിരുന്നു സ്ഫടികം എനിക്ക് തോന്നിയ ചില നല്ല/മോശം വശങ്ങൾ.

പഴയതു ഒന്ന് പൊടി തട്ടി എടുത്ത് മിനുക്കുമെന്നെ വിചാരിച്ചൊള്ളു.സ്പടികത്തിന്റെ സോൾ തന്നെ ബി ജി എം ആണ്. അതിനിടയിലേക്ക് അനാവശ്യ ബിജിഎം ചുമ്മാ കേറ്റി ബോർ ആക്കിയേക്കുന്നു. ഏഴിമലയും, പരുമല ചെരിവും ഒരു ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കേട്ടാൽ എങ്ങനെ ഉണ്ടാകും അതുപോലൊരു പ്രതീതി ആയിരുന്നു.ലാലേട്ടന്റെയും, ചിത്ര ചേച്ചിയുടെയും വോയ്‌സിൽ വന്ന ആ മാറ്റങ്ങൾ ആണേൽ ഉൾക്കൊള്ളാനും കഴിയുന്നില്ല.

പഴയതു തന്നെ മതിയാർന്നു പാട്ടുകളും ബി ജി എം മും. ഇവയെല്ലാം മനസ്സിൽ ആഴ്ന്നു കിടക്കുന്നതു കൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ അരോചകം ആയി തോന്നി. നന്നായി തോന്നിയത്, ആസ്വദിച്ചത് ടൈറ്റിൽ ബി ജി എം ആണ് വൻ കിടു ആയിരുന്നു. പിന്നെ ഏറെ ആരാധിക്കുന്ന പടത്തിന്റെ സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് സാറിന്റെ പേര് ബിഗ് സ്‌ക്രീനിൽ കാണിക്കുമ്പോൾ ഉള്ള ആ ഫീൽ അദ്ദേഹത്തെ അറിഞ്ഞ ശേഷം ഇതാദ്യം ആണ്.

റീമാസ്റ്റർ ചെയ്തു വരുന്ന സിനിമകൾ അതിന്റെ അന്തസത്ത കളയാതെ വരണം എന്ന് ആഗ്രഹത്തോടെ എന്ന് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. പലയിടത്തും പറയണം എന്ന് കരുതി എഴുതി തുടങ്ങി പിന്നെ വേണ്ടാ വെച്ച കാര്യം.. വിഷ്വൽ ടോപ്പ് എത്തിച്ചപ്പോൾ സൗണ്ട് നേരെ താഴേക്ക് പോയി. പാട്ടുകൾ, ബിജിഎം, അനാവശ്യ എഫക്ടുകൾ. അറ്റ്മോസ് ആക്കാൻ വേണ്ടി ശബ്ദങ്ങൾ ഇട്ട് നിറച്ചു.

എവിടെ എന്ത് വരും എന്ന് അറിയാവുന്നത് കൊണ്ടും അവിടെ വേറെ എന്തൊക്കെയോ കേട്ടത് കൊണ്ടും മൊത്തത്തിൽ സുഖം ഇല്ലാതെ ആണ് പടം കണ്ട് തീർത്തത്. തുടക്കത്തിലെ പിന്നെ അവസാന പാറമടയിലെ അടിയുടെ സമയത്തെ ബിജിഎംഉം നന്നായിരുന്നു. പിന്നെ വിഷ്വലിലും ആവശ്യമില്ലാത്ത ചില കുത്തിക്കയറ്റലുകൾ ഉണ്ടായിരുന്നു. കാഴ്ച കുളിർമ പകർന്നപ്പോൾ കേൾവി അത്ര സുഖകരം അല്ലായിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.