ഈ സീൻ ഒക്കെ തിയേറ്ററിൽ വരുമ്പോൾ ഉള്ള അവസ്ഥയൊക്കെ എന്തായിരിക്കും


മോഹൻലാൽ  ചിത്രം സ്പടികത്തിന്റെ റീ റിലീസിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്നത്. വലിയ രീതിയിൽ തന്നെ ഉള്ള ചർച്ചകൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ആട് തോമയെ കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ചു വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ സീനൊക്കെ തിയേറ്ററിൽ വരുമ്പോ വിസിൽ അടിച്ച് എന്റെ തൊണ്ട വേദനിക്കും. ചരിഞ്ഞ തോളും, കള്ള ചിരിയും എന്നുമാണ് സ്റ്റുഡിയോയിൽ നിന്നുള്ള മോഹൻലാലിന്റേയും ഭദ്രന്റെയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ബിജിത്ത് വിജയൻ എന്ന ആരാധകൻ കുറിച്ചിരിക്കുന്നത്.

നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. താടി വടിച്ച ഏട്ടനെ ഇനി ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കില്ല എന്ന് പറഞ്ഞുവർക്കുള്ള ആദ്യത്തെ അടി, ട്രൈലെർ കണ്ടിട്ട് ഒരു പ്രതീക്ഷയും തോന്നുന്നില്ല ആ പഴയ മീശ പിരിയും മുണ്ട് മടക്കി കുത്തലും തന്നെ അമിത പ്രതീക്ഷയില്ലാതെ കാണാൻ പോകുന്നു, ഈ സ്റ്റുഡിയോയിൽ പാട്ട് പാടുന്ന സീൻ ഒക്കെ സിനിമയിൽ ഉണ്ടാകുമോ?

ഡയലോഗ് ഒക്കെ രണ്ടാമത് വീണ്ടും ഡബ്ബ് ആക്കിയതാണെന്ന് തോന്നുന്നു. ട്രൈലറിൽ കേൾക്കുമ്പോൾ പഴയത് അല്ലാത്തത് പോലെ തോന്നി, ഇതൊക്കെ കാണാൻ ഇപ്പോഴും തോന്നാറുണ്ടല്ലേ. അതും തീയേറ്ററിൽ പോയി, ട്രെയിലറിലെ ഒന്ന് രണ്ട് ഡയലോഗ് ഒക്കെ വീണ്ടും ഡബ്ബ് ചെയ്തിട്ടുണ്ട്, പഴയ ആ ഗും ഇല്ല, കൂടാതെ ഇൻട്രോയും റീ ഷൂട്ട് ചെയ്തിട്ടുണ്ട്, ഇവന്മാര് ആ നല്ല പടത്തെ നശിപ്പിച്ചോ ആവോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.