അങ്ങനെ ഒരു സാഹചര്യത്തിൽ വിജയിക്കാൻ വേണ്ടി ആട് തോമ വെറുതെ പറഞ്ഞതാണോ അത്


മോഹൻലാൽ ആരാധകർക്ക് എക്കാലവും ഓർക്കാനും കാണാനും ഇഷ്ട്ടപെടുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് സ്പടികം. ഇന്നും നിരവധി ആരാധകർ ആണ് സ്പടികത്തിന് ഉള്ളത്. ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം വലിയ വിജയം തന്നെ നേടുകയായിരുന്നു. ഇറങ്ങിയ സമയത്ത് വലിയ തരംഗം തന്നെ ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. ആടുതോമയും സംഘവും വളരെ പെട്ടന്ന് ആണ് പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്.

ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ തിലകൻ, കെ പി എ സി ലളിത, നെടുമുടി വേണു, ഉർവശി, സ്പടികം ജോർജ്, സിൽക്ക് സ്മിത തുടങ്ങി വലിയ താര നിര തന്നെ ഉണ്ടായിരുന്നു. അടുത്തിടെ ആണ് ചിത്രം ഫോർ കെ ക്ലാരിറ്റിയിൽ പുറത്തിറങ്ങുന്ന കാര്യം ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ തുറന്ന് പറഞ്ഞത്. ചാക്കോ മാഷും തോമസ് ചാക്കോയുമൊക്കെ ആരാധകരുടെ ഇടയിൽ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. സൂരജ് റഹ്‌മാൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “അപ്പന്റെ മുഖത്ത് നോക്കി അവളുടെ തോളിൽ പിടിച്ചതാണ് നിങ്ങളുടെ ദുഖമെങ്കിൽ അവളെ ഞാനങ് കെട്ടിയാലോ” വെറുതെ തട്ട് പൊളിപ്പൻ വരട്ട് പുരോഗമന വാദമല്ല ആ കാണിച്ചത്. എ റിയൽ പ്രോഗ്രെസിവിസം, എ റിയൽ ഹീറോയിസം എന്നുമാണ് പോസ്റ്റ്.


നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. കമന്റുകള്‍ കണ്ടാല്‍ അവര്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു എന്ന് തോന്നും. കെട്ടിയാല്‍ മാത്രമേ ആണും പെണ്ണും തമ്മിലുള്ള ബന്ധം അര്‍ത്ഥവതാകു എന്നില്ല. സമൂഹം മാറ്റി നിര്‍ത്തിയ ഒരു സ്ത്രീയെ അങ്ങേയറ്റം ചങ്കുറപ്പോടെ തന്റെ ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ രംഗം ആണിത്.( ഒരുമിച്ചു കഴിഞ്ഞു യെന്നത്തിന്റെ പേരില്‍ രണ്ടു പേരുടെയും സ്വകാര്യത പരസ്യമാക്കി തലകുനിച്ചു നിര്‍ത്താം എന്ന് കരുതുന്ന സദാചാര വാദികളുടെ മുമ്പില്‍).

ഇന്നും വിവാഹിതരല്ലാത്ത ഒരാണും പെണ്ണും സൌഹൃദത്തില്‍ ആണ് എന്ന് പറയാന്‍ പോലും ഭയക്കുന്ന ആളുകള്‍ ഉള്ള ഇടതാണ് ഇത്തരം ഒരു നിലപാടില്‍ ലൈലയും തോമയും നിന്നത്. തന്റെ പേരില്‍ ചീത്ത പ്പേര് വന്ന യുവതിയെ കെട്ടിയാല്‍ ആ ചീത്തപ്പേര് മാറും എന്നൊക്കെ പഠിപ്പിക്കുന്ന മുന്തിയ ആളല്ല തോമാച്ചയന് എന്നാണ് ഒരു ആരാധിക ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്.