ജൂലൈ 22 എന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപെട്ട ദിവസം

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ജീവിതത്തിലേക്ക് മകൾ സുദർശന കൂടി എത്തിയതിൻറെ സന്തോഷത്തിലാണ് ഇപ്പോൾ ഇരുവരും. ടിക് ടോക് വീഡിയോകളിലൂടെയാണ് സൌഭാഗ്യ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ടിക്ടോക് തരംഗമായ കാലത്ത് സൗഭാഗ്യ നെടുനീളൻ ഡയലോഗുകളൊക്കെ മനപാഠമാക്കി ക്യാമറയ്ക്ക് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് സിനിമാ അഭിനയം വഴങ്ങില്ല എന്ന് സൗഭാഗ്യ വ്യക്തമാക്കിയിട്ടുമുണ്ട്. റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയായിരുന്നു ഒരിടയ്ക്ക് സൗഭാഗ്യ.

നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാണിൻ്റെ മകളായ സൗഭാഗ്യ ഡാന്‍സ് സ്‌കൂളുമായി സജീവമാണ്. ഡാന്‍സറും അഭിനേതാവുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇടയ്ക്ക് ചക്കപ്പഴത്തില്‍ ശിവന്‍ എന്ന കഥാപാത്രമായി അര്‍ജുന്‍ എത്തിയിരുന്നു. തൻ്റെയും കുടുംബത്തിൻ്റെയും എല്ലാ വിശേഷങ്ങളും സൗഭാഗ്യ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സൗഭാഗ്യയ്ക്ക് അപ്രതീക്ഷിതമായി ഒരു സർജറി ചെയ്യേണ്ടി വന്നിരുന്നു. പ്രസവ ശേഷം മൂന്ന് മാസങ്ങൾക്കിപ്പുറം സർജറി ചെയ്യേണ്ടി വന്നതിനെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സൗഭാഗ്യ വീണ്ടും ആശുപത്രിയിലെത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ വിഷമം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം, തന്റെ അച്ഛനെക്കുറിച്ചുള്ള പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്, അച്ചനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചാണ് സൗഭാഗ്യ പോസ്റ്റ് പങ്കുവെച്ചത്, ഞാൻ എന്റെ അച്ഛനെ മിസ് ചെയ്യുമ്പോഴെല്ലാം… ഞാൻ ഇത് ചെയ്യുന്നു. തിരിച്ച് വന്നതിന് നന്ദി… ഇന്ന് ജൂലൈ 22… ഡാഡി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടേണ്ടതായിരുന്നു. ദൈവത്തിന് മറ്റ് പദ്ധതികളുണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ജൂലൈ 22 ജീവിതത്തെ മാറ്റിമറിച്ച തീയതിയായിരുന്നു… എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദിവസം. ഇപ്പോഴും ദൈവത്തോട് എന്തുകൊണ്ട്? ഇങ്ങനെ എന്ന് ചോദിക്കാറുണ്ട് ഞാൻ. ഞാൻ ശരിക്കും എന്റെ ഡാഡിയെ മിസ് ചെയ്യുന്നു എന്നാണ് താരം കുറിച്ചത്