തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം ആയിരുന്നു അത്

സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ആണ്. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷവും സൗഭാഗ്യയ്ക്കുണ്ട്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യയും അർജുനും. മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല.  തന്റെ ഗര്ഭകാലം വളരെ ആഘോഷമാക്കാനും സൗഭാഗ്യ മറന്നില്ല. താരത്തിന്റെ സീമന്ത ചടങ്ങു വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുദർശന എന്നാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് പേരും ഇട്ടത്. സിസ്സേറിയനിൽ കൂടിയാണ് സൗഭാഗ്യ തന്റെ പൊന്നോമനയ്ക് ജന്മം നൽകിയത്. സിസ്സേറിയന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് ശേഷം സൗഭാഗ്യ രംഗത്ത് വന്നിരുന്നു. നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിനു തങ്ങളുടെയും അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയത്.

അതിനു ശേഷം പിത്താശയ സംബന്ധമായ ശാസ്ത്രക്രീയയ്ക്കും സൗഭാഗ്യ വിധേയ ആയിരുന്നു. ആ ശാസ്ത്രക്രീയയും കഴിഞ്ഞു പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് സൗഭാഗ്യ. ഈ അവസരത്തിൽ ഏറെ നാളായുള്ള തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിൽ ആണ് താരം. നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ബൈക്കിൽ റൈഡിനു പോകുന്നതിന്റെ സന്തോഷം ആണ് സൗഭാഗ്യ ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. സിസ്സേറിയന് ശേഷം ഇത് വരെ ബൈക്കെ റൈഡിനു പോകാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞു വളരെ ചെറുത് ആയതിനാൽ തന്നെ റൈഡിനു പോകാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ‘അമ്മ വീട്ടിൽ വന്നതോടെ ആ ടെൻഷൻ മാറി. സുദര്ശനയെ അമ്മയെ ഏൽപ്പിച്ച് റൈഡിനു പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും സൗഭാഗ്യ പറഞ്ഞു.

കൂടാതെ തനിക്ക് ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ആഹാര പാനീയത്തെ കുറിച്ചും സൗഭാഗ്യ പറഞ്ഞു. തനിക്ക് കാപ്പി ഒരുപാട് ഇഷ്ട്ടം ആയിരുന്നു എന്നും ഒരുപാട് കാപ്പി കുടിക്കുന്ന ശീലമുള്ള ആൾ ആയിരുന്നു താൻ എന്നും എന്നാൽ ശസ്ത്രക്രീയ കഴിഞ്ഞതോടെ തനിക്ക് കാപ്പി കുടിക്കാൻ കഴിയാതെ ആയെന്നും ജീവിതത്തിൽ ഒരിക്കലും തനിക്ക് ഇനി കാപ്പി കുടിക്കാൻ കഴിയില്ല എന്നും ആണ് സൗഭാഗ്യ പറഞ്ഞിരിക്കുന്നത്. ചില ആഹാരം കഴിക്കുമ്പോൾ തനിക് വയറു വേദന ഉണ്ടാകാറുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കി.