ഏറെ നാളിന് ശേഷം ആ ആഗ്രഹം സാധിച്ചു, സന്തോഷത്തിൽ സൗഭാഗ്യ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരദമ്പതികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷവും സൗഭാഗ്യയ്ക്കുണ്ട്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യയും അർജുനും. മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല.  തന്റെ ഗര്ഭകാലം വളരെ ആഘോഷമാക്കാനും സൗഭാഗ്യ മറന്നില്ല. താരത്തിന്റെ സീമന്ത ചടങ്ങു വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുദർശന എന്നാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് പേരും ഇട്ടത്. സിസ്സേറിയനിൽ കൂടിയാണ് സൗഭാഗ്യ തന്റെ പൊന്നോമനയ്ക് ജന്മം നൽകിയത്. സിസ്സേറിയന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് ശേഷം സൗഭാഗ്യ രംഗത്ത് വന്നിരുന്നു. നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിനു തങ്ങളുടെയും അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയത്.

അതിനു ശേഷം പിത്താശയ സംബന്ധമായ ശാസ്ത്രക്രീയയ്ക്കും സൗഭാഗ്യ വിധേയ ആയിരുന്നു. ആ ശാസ്ത്രക്രീയയും കഴിഞ്ഞു പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് സൗഭാഗ്യ. ഈ അവസരത്തിൽ ഏറെ നാളായുള്ള തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിൽ ആണ് താരം. നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ബൈക്കിൽ റൈഡിനു പോകുന്നതിന്റെ സന്തോഷം ആണ് സൗഭാഗ്യ ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. സിസ്സേറിയന് ശേഷം ഇത് വരെ ബൈക്കെ റൈഡിനു പോകാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞു വളരെ ചെറുത് ആയതിനാൽ തന്നെ റൈഡിനു പോകാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ‘അമ്മ വീട്ടിൽ വന്നതോടെ ആ ടെൻഷൻ മാറി. സുദര്ശനയെ അമ്മയെ ഏൽപ്പിച്ച് റൈഡിനു പോകാൻ തീരുമാനിക്കുകയായിരുന്നു.

പ്രസവത്തിനു ശേഷം വീടിനുള്ളിൽ തന്നെ തളച്ചിട്ട അവസ്ഥ ആയിരുന്നു. സിസ്സേറിയന്റെ പിന്നാലെ അടുത്ത ശസ്ത്രക്രീയ കൂടി വന്നതോടെ വീണ്ടും വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥ ആയിരുന്നു. ഡിപ്രെഷൻ ആയി ഭ്രാന്ത് പിടിക്കുമെന്നു ഒക്കെ തോന്നിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും റൈഡിനു കൂടി പോകാൻ കഴിഞ്ഞതോടെ കൂടുതൽ ഹാപ്പി ആയെന്നും പുറത്ത് പോയ സ്ഥിതിക്ക് തന്റെ ഇഷ്ട്ട ഭക്ഷണവും കഴിച്ചു എന്നും സൗഭാഗ്യ പറഞ്ഞു.