ഒരു മാസം ആയപ്പോഴേക്കും വെച്ച മുടി എടുത്ത് മാറ്റി സൗഭാഗ്യ

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷവും സൗഭാഗ്യയ്ക്കുണ്ട്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യയും അർജുനും. മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല.  തന്റെ ഗര്ഭകാലം വളരെ ആഘോഷമാക്കാനും സൗഭാഗ്യ മറന്നില്ല. താരത്തിന്റെ സീമന്ത ചടങ്ങു വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുദർശന എന്നാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് പേരും ഇട്ടത്. സിസ്സേറിയനിൽ കൂടിയാണ് സൗഭാഗ്യ തന്റെ പൊന്നോമനയ്ക് ജന്മം നൽകിയത്. സിസ്സേറിയന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് ശേഷം സൗഭാഗ്യ രംഗത്ത് വന്നിരുന്നു. നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിനു തങ്ങളുടെയും അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയത്.

അതിനു പിന്നാലെ ആണ് താൻ മറ്റൊരു ശാസ്ത്രക്രീയയ്ക്ക് വിധേയയാകുന്നു എന്ന പോസ്റ്റ് സൗഭാഗ്യ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് സൗഭാഗ്യ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. പിത്താശയ സംബന്ധമായ ശസ്ത്രക്രീയയ്ക്ക് ആണ് അടുത്തിടെ താരം വിധേയയായത്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മാസത്തിനു മുൻപാണ് പെര്മനെന്റ് ഹെയർ ഫിക്സിങ്ങിൽ കൂടി സൗഭാഗ്യ നീണ്ട മുടി വെച്ചത്. അതിന്റെ വിഡിയോയും താരം പങ്കുവെച്ച് കൊണ്ടാണ് തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഏറെ നാളത്തെ ആഗ്രഹം ആണ് ഇപ്പോൾ സഭലമായിരിക്കുന്നത് എന്നാണ് അന്ന് നീണ്ട മുടിവെച്ച വീഡിയോ പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ കുറിച്ചത്. ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഇതെന്നും ഇപ്പോൾ അത് സഭലമായിരിക്കുന്നു എന്നുമാണ് സൗഭാഗ്യ പറഞ്ഞത്.

എന്നാൽ കൃത്യം ഒരുമാസം ആയതോടെ തന്റെ നീണ്ട മുടി എടുത്ത് മാറ്റിയിരിക്കുകയാണ് സൗഭാഗ്യ. ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം വെച്ച മുടി ആണ് ഒരു മാസം ആയപ്പോഴേക്കും സൗഭാഗ്യ എടുത്ത് മാറ്റിയത്. അതിന്റെ കാരണവും സൗഭാഗ്യപങ്കുവെച്ചു . മുടി നന്നായി പരിപാലിക്കണം എന്നും എന്നാൽ ഇപ്പോൾ കുഞ്ഞു വാവ ഉള്ളത് കൊണ്ട് സമയക്കുറവ് ആണെന്നും മുടി വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ കഴിയില്ല എന്നും സമയക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം എന്നും അത് കൊണ്ട് ആണ് മുടി ഒഴിവാക്കിയത് എന്നും സൗഭാഗ്യ പറഞ്ഞു.

Leave a Comment