എന്റെ ആ പ്രണയം ഒരിക്കലും അവസാനിക്കുന്നതല്ല, പോസ്റ്റുമായി സൗഭാഗ്യ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരദമ്പതികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷവും സൗഭാഗ്യയ്ക്കുണ്ട്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യയും അർജുനും. മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല.  തന്റെ ഗര്ഭകാലം വളരെ ആഘോഷമാക്കാനും സൗഭാഗ്യ മറന്നില്ല. താരത്തിന്റെ സീമന്ത ചടങ്ങു വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുദർശന എന്നാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് പേരും ഇട്ടത്. സിസ്സേറിയനിൽ കൂടിയാണ് സൗഭാഗ്യ തന്റെ പൊന്നോമനയ്ക് ജന്മം നൽകിയത്. സിസ്സേറിയന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് ശേഷം സൗഭാഗ്യ രംഗത്ത് വന്നിരുന്നു. നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിനു തങ്ങളുടെയും അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയത്.

ഒരു മാസത്തിനു മുൻപാണ് പെര്മനെന്റ് ഹെയർ ഫിക്സിങ്ങിൽ കൂടി സൗഭാഗ്യ നീണ്ട മുടി വെച്ചത്. അതിന്റെ വിഡിയോയും താരം പങ്കുവെച്ച് കൊണ്ടാണ് തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഏറെ നാളത്തെ ആഗ്രഹം ആണ് ഇപ്പോൾ സഭലമായിരിക്കുന്നത് എന്നാണ് അന്ന് നീണ്ട മുടിവെച്ച വീഡിയോ പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ കുറിച്ചത്. ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഇതെന്നും ഇപ്പോൾ അത് സഭലമായിരിക്കുന്നു എന്നുമാണ് സൗഭാഗ്യ പറഞ്ഞത്. എന്നാൽ കൃത്യം ഒരുമാസം ആയതോടെ തന്റെ നീണ്ട മുടി എടുത്ത് മാറ്റിയിരിക്കുകയാണ് സൗഭാഗ്യ. ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം വെച്ച മുടി ആണ് ഒരു മാസം ആയപ്പോഴേക്കും സൗഭാഗ്യ എടുത്ത് മാറ്റിയത്. അതിന്റെ കാരണവും സൗഭാഗ്യപങ്കുവെച്ചു . മുടി നന്നായി പരിപാലിക്കണം എന്നും എന്നാൽ ഇപ്പോൾ കുഞ്ഞു വാവ ഉള്ളത് കൊണ്ട് സമയക്കുറവ് ആണെന്നും മുടി വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ കഴിയില്ല എന്നും സമയക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം എന്നും അത് കൊണ്ട് ആണ് മുടി ഒഴിവാക്കിയത് എന്നും സൗഭാഗ്യ പറഞ്ഞു. ഇപ്പോഴിതാ തന്റെ നീണ്ട മുറിയെ കുറിച്ച് സൗഭാഗ്യ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

‘എന്റെ എക്സ്റ്റന്‍ഷന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ നീണ്ട മുടിയില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു എന്ന് പലരും കമന്‍് ചെയ്തിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും. കൊവിഡും പെട്ടന്നുള്ള ശസ്ത്രക്രിയയും ഒരു കുഞ്ഞിനൊപ്പമുള്ള തിരക്കേറിയ ജീവിതവും ആയതിനാല്‍ മുടി നീക്കം ചെയ്യുക എന്നതല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ ചെറിയ മുടിയോടെ തന്നെ എന്നെ ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നീണ്ട മുടി എന്ന എന്റെ സ്വപ്‌നത്തിനായി ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. നീണ്ട മുടിയോടുള്ള പ്രണയം ഒരിക്കലും അവസാനിയ്ക്കുന്നില്ല’ എന്നുമാണ് സൗഭാഗ്യ കുറിപ്പിൽ പറയുന്നത്.