ഇവനെ കണ്ടിട്ട് പ്രേതമായിട്ട് ഒക്കെ തോന്നുന്നുണ്ടോ നിങ്ങൾക്ക്


കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ സൗബിൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കൂടെ ഉള്ള സഹ താരത്തിനെ ബോഡി ഷൈമിങ്‌ നടത്തുന്ന രീതിയിൽ ഉള്ള സംസാരം ആണ് ഇന്റർവ്യൂവിനിടയിൽ സൗബിൻ പറഞ്ഞത്. ഇപ്പോഴിത ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

അരുൺ മോഹനൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, സൗബിൻ ഇവൻ്റെ മുഖം ഒന്ന് ആലോചിച്ച് നോക്കിയേ കണ്ടാൽ മനുഷ്യൻ പേടിച്ച് ചാവൂലെ? പറഞ്ഞതിലെ വൃത്തികേട് മനസ്സിലാക്കി ആവണം മറ്റെ കക്ഷി സൗബിൻ്റെ കയ്യിൽ നിന്നും മൈക്ക് മേടിച്ച് ടോപിക് മാറ്റാനുള്ള ശ്രമം. പിന്നെയും അതിൻ്റെ ഇടയിൽ കേറി സൗബിൻ നിങ്ങൾ നോക്കിയിട്ട് ഈ കൂട്ടത്തിൽ പ്രേതം ആയിട്ട് തോന്നുവൻ ആരാണെന്ന് പറ.

എന്നിട്ട് കൂടെയുള്ള കറുത്ത നടന് നേരെ വിരൽ ചൂണ്ടുന്നു. [കൂട്ടച്ചിരി] പൊളിറ്റിക്കൽ കറക്റ്റ് ആയി ജീവിച്ച് മരിക്കണം എന്നൊന്നും പറയുന്നില്ല,കോ ആർട്ടിസ്റ്റ് അല്ലേ ഇച്ചിരി വകതിരിവും ബഹുമാനവും ഒക്കെ ആവാമെന്ന് തോന്നുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഫീൽഡൗട്ടിൻ്റെ വക്കിലെത്തിയ സൗബിൻ്റെ പടത്തിന് വീണ്ടും നാലാള് കേറിയത് ആ കൂടെ ഇരിക്കുന്ന പാവങ്ങൾ കാരണമാണ്.

അപ്പന്റെ കോണ്ടാക്ട് വച്ച് സിനിമേൽ കേറിയവനൊക്കെ മെറിറ്റിൽ വന്നവരെ കാണുമ്പോ പുച്ഛം. അന്നേരം ഇത് പോലെ ഓരോ ബോഡി ഷെയിമിങ് കമന്റടിച്ച് ഒതുക്കാൻ നോക്കും, സൗബിന്റെ ഈ ഡയലോഗ് മുൻപ് മമ്മൂട്ടി നടത്തിയ മുടി പരാമർശം ഒക്കെ കേൾക്കുമ്പോൾ ഇവരുടെ മുന്നിൽ രാജനീകാന്ത് ആണ് ഇരിക്കുന്നതെങ്കിൽ ഈ ‘കോമഡി ‘ഡയലോഗ് ഇവർ പറയുമായിരുന്നോ എന്ന് ഓർക്കും.

ഇവരെപ്പോലുള്ള എത്ര പേരുടെ അപമാനിക്കലുകൾ കേട്ടായിരിക്കും എത്രയോ പേർ ഇപ്പോഴും സിനിമയിൽ അവരുടെ വഴി വെട്ടിക്കൊണ്ടിരിക്കുന്നത്, ഒരു അഞ്ചാറു വർഷം മുൻപ് വരെ ഇങ്ങനെ ചെറിയ റോളിൽ മുഖം കാണിച്ചോണ്ടു നടന്ന ആൾക്കൊക്കെ ഇപ്പൊ അവരോട് പുച്ഛം .. അതിപ്പോ എത്രയൊക്കെ ഒളിപ്പിച്ചു വച്ചാലും ഇടയ്ക്കൊക്കെ ഉള്ളിൽ ഉളള ഫ്രാഡ് പുറത്തു ചാടും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.