അമ്മയുടെ ആ ദിവസത്തിന്റെ ഫുൾ മേക്കോവർ ചെയ്യുന്നത് ഞാൻ ആയിരിക്കും

നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

അടുത്തിടെയാണ് ഇരുവർക്കും ഒരു മകൾ ജനിച്ചത്, മകളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്, ഇപ്പോൾ സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്, ലോകത്ത് എത്ര കുട്ടികള്‍ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്കത് ലഭിച്ചിരിക്കുകയാണ് എന്നാണ് വീഡിയോയിൽ സൗഭാഗ്യ പറയുന്നത്, അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്, ആ ദിവസത്തിലെ അമ്മയുടെ ഫുൾ മേക്കോവർ ചെയ്യാൻ പോകുന്നത് ഞാനാണ് എന്നാണ് സൗഭാഗ്യ പറയുന്നത്, ആ ദിവസത്തിന്റെ ഫുൾ മേക്കോവർ ചെയ്യുന്നത് ഞാൻ ആണ് എന്നാണ് താരം പറയുന്നത്.

അമ്മയ്ക്ക് ബ്രൈഡ് ആകാൻ ഇഷ്ടം ഉണ്ടോ എന്നും സൗഭാഗ്യ വീഡിയോയിൽ ചോദിക്കുന്നുണ്ട്, സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ എന്തിനും തയ്യാറാണെന്ന് മറുപടിയായി താരാകല്യാൺ പറഞ്ഞു, ശെരിക്കും ഉണ്ടോ എന്ന് തിരിച്ച് സൗഭാഗ്യ ചോദിച്ചപ്പോ ഉണ്ടെന്നാണ് താരാകല്യാൺ പറഞ്ഞത്, ഒപ്പം തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്പങ്ങളും താരകല്യാൺ പറയുന്നുണ്ട്, ആള്‍ സത്യസന്ധനായിരിക്കണം, കിട്ടുമോ? അങ്ങനൊരാള്‍ ലോകത്ത് ഇല്ല. ഇനി ഉണ്ടെങ്കില്‍ അയാളെ മതി. 6.2 അടി പൊക്കം വേണം, വളരെ വിശ്വസ്തന്‍, സകല ജീവജാലങ്ങളോടും അനുകമ്പയുള്ളവനായിരിക്കണം, എന്റെ മോള്‍ക്ക് ആയിരിക്കണം പ്രധാന്യം. എന്നെക്കാളും എന്റെ മോളെ ഇഷ്ടപ്പെടണം, കെയറിങ് ആയിരിക്കണം, മടിയനാവാന്‍ പാടില്ല, ഹെല്‍ത്തിയാവണം, ആരോഗ്യമുള്ള ശരീരവും മനസും വേണം, അത്യാവശ്യം നല്ല പൈസ ഉണ്ടാവണം ഇത്രയും ഒക്കെയാണ് തന്റെ സങ്കല്പം എന്നാണ് താരാകല്യാൺ പറയുന്നത്.