ആ കാരണത്താൽ ആണ് അമ്മയ്ക്ക് ഒരു കൂട്ടം വേണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്

കഴിഞ്ഞ ദിവസം സൗഭാഗ്യ ഒരു വീഡിയോ പങ്കുവെച്ചിരുന്നു, താരകല്യാണിനെ അണിയിച്ചൊരുക്കുന്ന വീഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചത്, അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും എന്ന ക്യാപ്ഷനൊപ്പമാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്, ഈ വീഡിയോ ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തിരുന്നു, ഇപ്പോൾ ആ വീഡിയോയെകുറിച്ച് മനസ്സ് തുറക്കുകയാണ് സൗഭാഗ്യ, അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്നത് എന്റെ വലിയൊരു ആഗ്രഹം ആണ് എന്നാണ് സൗഭാഗ്യ പറയുന്നത്, അമ്മയെ നോക്കുന്ന ഒരാൾ വേണം അമ്മയ്ക്ക് കൂട്ടായി വരാൻ, എന്നാൽ ‘അമ്മ അതിനു സമ്മതിച്ചിട്ടില്ല, ‘അമ്മ ഞങ്ങൾ ഈ കാര്യം പറയുമ്പോൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും, രാവിലെ ഞാൻ വിളിക്കുമ്പോൾ ‘അമ്മ ഫോൺ എടുത്തില്ലെങ്കിൽ വല്ലാത്തൊരു ടെൻഷൻ ആണ് എനിക്ക്. ആ സമയം കൊണ്ട് ഞാൻ നൂറു കാര്യങ്ങൾ ചിന്തിച്ച് കൂട്ടും, ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ‘അമ്മ ഒറ്റയ്ക്കാണ്. മക്കളെ കെട്ടിക്കുന്ന പോലെ അമ്മമാരെയും കെട്ടിക്കണം എന്നാണ് സൗഭാഗ്യ പറയുന്നത്.

ഡാന്‍സിലൂടെയും അഭിനയത്തിലൂടെയുമൊക്കെയായി സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയെപ്പോലെ തന്നെയായി തനിക്കും അഭിനയത്തില്‍ കഴിവുണ്ടെന്ന് നേരത്തെ താരം തെളിയിച്ചതാണ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അതൊന്നും താന്‍ സ്വീകരിച്ചിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരം ഹാസ്യ പരമ്പരയില്‍ അഭിനയിച്ച് തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ പങ്കിടുന്ന പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

2007ലായിരുന്നു സൗഭാഗ്യയ്ക്ക് അച്ഛനായ രാജാറാമിനെ നഷ്ടമായത്. അവതാരകനും സീരിയല്‍ താരവുമായ രാജാറാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഈയിടക്കായിരുന്നു സൗഭാഗ്യക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ സ്ഥിരം പങ്കുവെക്കാറുണ്ട് താരം. ഇപ്പോൾ ഫുൾ ടൈം ബേബിയുടെ കൂടെയാണെന്നാണ് അർജുനും സൗഭാഗ്യയും പറയുന്നത്.