ആ സീൻ സിനിമയിൽ ഉണ്ടായിരുന്നു എങ്കിൽ കുന്നുമ്മേൽ ശാന്ത ആകുമായിരുന്നു ചിത്രത്തിലെ ഹീറോയിൻ


പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മോഹൻലാൽ ചിത്രമാണ് നരൻ. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഇന്നും സിനിമ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്ന് ആണ്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മധു, സിദ്ധിഖ്, ജഗതീ ശ്രീകുമാർ, ഇന്നസെന്റ്, ദേവയാനി, ഭാവന, സോനാ നായർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. അതിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ ആണ് സോനാ നായർ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിനിമ ഷൂട്ട് ചെയ്തപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സോനാ നായർ. സോനാ നായരുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടുന്ന ആദ്യ സീൻ തന്നെ വേലായുധന്റെ മേശയിൽ ഉള്ള ഒരു നര കടിച്ചെടുക്കുന്നത് ആയിരുന്നു. ആ സീൻ ചെയ്യാൻ എനിക്ക് ഭയങ്കര പേടി ആയിരുന്നു. ഞാൻ ജോഷി സാറിനോട് ചോദിച്ചു സാർ ഈ സീൻ നമുക്ക് വേറെ എപ്പോഴെങ്കിലും ചെയ്തിട്ട് ഇപ്പോൾ വേറെ എന്തെങ്കിലും സീൻ ചെയ്താൽ പോരെ എന്ന്.

എന്നാൽ ജോഷി സാർ പറഞ്ഞു, വേണ്ട നീ തുടക്കം തന്നെ ഇത്രയും പ്രയാസവും എന്നാൽ ഇത്രയും മനോഹരവുമായ ഈ രംഗം ചെയ്താൽ പിന്നെ ബാക്കി ഒക്കെ നിനക്ക് നിസ്സാരം ആയിരിക്കും എന്ന്. അങ്ങനെ ആ രംഗം ചെയ്യാൻ ഒരുങ്ങി. കുന്നുമ്മേൽ ശാന്തയ്ക്ക് വേലായുധനോട് അഗാധമായ പ്രണയം ആണ്. എന്നാൽ അത് ശാന്ത വേലായുധന് മുന്നിൽ പ്രകടിപ്പിക്കുന്നില്ല.

വേലായുധന്റെ മുന്നിൽ ദേക്ഷ്യക്കാരിയായാണ് ശാന്ത നിൽക്കുന്നത്. എന്നാൽ വേലായുധൻ ഉറങ്ങുമ്പോൾ ആണ് ശാന്തയ്ക്ക് അയാളെ പ്രണയിക്കാൻ കഴിയുക. അങ്ങനെ ശാന്ത വേലായുധനെ പ്രണയത്തോടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് വേലായുധന്റെ ഒരു നരച്ച മീശ ശാന്തയുടെ ശ്രദ്ധയിൽ പെടുന്നത്. അങ്ങനെ ആ നര കടിച്ചെടുക്കാൻ ആയി ശാന്ത വേലായുധന്റെ മുഖത്തിനടുത്തേക്ക് വരുന്നുണ്ട് എങ്കിലും പിന്നീട് അത് വേണ്ട എന്ന് ചിന്തിച്ച് പിന്തിരിയുന്നത് ആണ് രംഗം.

വളരെ മനോഹരമായ ഒരു രംഗം ആയിരുന്നു അത്. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ ആ രംഗം ഇല്ലായിരുന്നു. എന്ത് കൊണ്ട് ആണ് ആ രംഗം കട്ട് ചെയ്തത് എന്ന് അറിയില്ല. എങ്കിലും മികച്ച ഒരു അനുഭവം തന്നെ ആണ് ആ രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായത്. സിനിമയിൽ ആ രംഗം ഉണ്ടായിരുന്നു എങ്കിൽ ഭാവന അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ മുകളിൽ പോയേനെ കുന്നുമ്മേൽ ശാന്ത എന്നാണ് ഇത് കേട്ട ആരാധകർ പറയുന്നത്.