ഊണ് ഇഷ്ടായിലെങ്കിൽ വയലിൽ കൃഷി ചെയ്തത് കൊണ്ടാണ് അരിക്ക് വേവ് കുറഞ്ഞത് എന്ന് പറയുന്നത് കൃഷിക്കാർക്ക് അപമാനം ആണ്


സിനിമാ റിവ്യൂ ചെയ്യും മുന്‍പ് സിനിമയെക്കുറിച്ച് പഠിച്ചിരിക്കണമെന്ന അഞ്ജലിയുടെ പരാമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി അഞ്ജലി എത്തിയിരുന്നു, സിനിമാ നിര്‍മ്മാണ പ്രക്രിയയെക്കുറിച്ച് അറിയുന്നത് മികച്ച റിവ്യൂ ചെയ്യുന്നതിന് സഹായകമാകും എന്നാണ് താന്‍ പറഞ്ഞതെന്ന് അഞ്ജലി വ്യക്തമാക്കി. പ്രേക്ഷകരുടെ നിര്‍ദേശങ്ങളെയും നിരൂപണങ്ങളും താന്‍ എല്ലായ്‌പ്പോഴും മാനിക്കുന്നുവെന്നും അഭിപ്രായ പ്രകടനത്തിനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്നും തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ കൂടി അഞ്ജലി പറഞ്ഞിരുന്നു, ഇപ്പോൾ അഞ്ജലി മേനോൻ പ്രതികരണത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ജിൽ ജോയ് സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിൽ കൂടി.

സിനിമ നിരൂപണം എന്നൊക്കെ പറഞ്ഞു യുട്യൂബിൽ ചാനൽ തുടങ്ങി തങ്ങൾ വല്യ സംഭവം ആണെന്ന് കാണിക്കുന്ന കുറേ ആളുകൾ ഉണ്ട്.. അവർക്ക് താല്പര്യം ഇല്ലാത്ത ആളുകളുടെ സിനിമകൾ വാക്കുകൾ കൊണ്ട് അവർ നശിപ്പിക്കും.. എഡിറ്റിംഗ് ശരിയല്ല എന്നൊക്കെ പറഞ്ഞു മിടുക്കന്മാർ ആവും. 4 ഫോട്ടോ കൊടുത്ത് എഡിറ്റ്‌ ചെയ്ത് കാണിക്കാൻ പറഞ്ഞാൽ അറിയാം അവന് അതിൽ ഉള്ള ജ്ഞാനം എന്നാണ് ജില്ലിന്റെ പോസ്റ്റിൽ പറയുന്നത്, അത് മാത്രമല്ല അറിവ് ഉണ്ടെങ്കിൽ മാത്രം ടെക്നിക്കൽ കാര്യങ്ങൾ പറയുക.. ഇതാണ് അഞ്ജലി മേനോൻ പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായത്..

ഇത് തന്നെയാണ് ലാലേട്ടനും പറഞ്ഞത്.. ഇഷ്ടം ആയില്ലെങ്കിൽ ഇഷ്ടം ആയില്ലെന്ന് പറയാം എന്നും ജിൽ വ്യക്തമാക്കുന്നു. ഇനി ഹോട്ടലിലെ ഊണ് ഉം ആയി ഇത് താരതമ്യം ചെയ്യുന്നവരോട് : ഊണ് ഇഷ്ടായിലെങ്കിൽ ഇഷ്ടായില്ല എന്ന് പറയാം.. അല്ലാതെ ആ വയലിൽ കൃഷി ചെയ്തത് കൊണ്ടാണ് അരിക്ക് വേവ് കുറഞ്ഞത് എന്ന് പറയുന്നത് കൃഷിക്കാർക്ക് അപമാനം ആണ് എന്നും തന്റെ പോസ്റ്റിൽ ജിൽ പറയുന്നുണ്ട്.

ഒരു സിനിമാ നിര്‍മ്മാണത്തിന്റെ പ്രക്രിയയെക്കുറിച്ചുള്ള അറിവില്‍ നിന്ന് എങ്ങനെ ഒരു മികച്ച നിരൂപണം ചെയ്യാം എന്നാണ് ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. എംഡിഎം ഉദയ താരാ നായരെപ്പോലുള്ള ഒരു ഫിലിം ജേണലിസ്റ്റിന്റെ ഉദാഹരണം നല്‍കിയത് അതിനാണ്. പ്രൊഫഷണല്‍ നിരൂപകര്‍ മികച്ച രീതിയില്‍ നിരൂപണങ്ങള്‍ ചെയ്യുമെന്നാണ് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. പ്രേക്ഷകരുടെ നിര്‍ദേശങ്ങളെയും നിരൂപണങ്ങളും ഞാന്‍ എല്ലായ്‌പ്പോഴും മാനിക്കുന്നുണ്ട്.

നല്ലതോ മോശപ്പെട്ടതോ ആയ സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകര്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരില്‍ നിന്നുള്ള അവലോകനങ്ങള്‍ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് ഞാന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖത്തിലെ എന്റെ പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാന്‍ ഈ കുറിപ്പ് പങ്കിടുക. നന്ദി എന്നായിരുന്നു അഞ്ജലി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.