ഇത്ര വലിയ നടിയുടെ മകൻ ആയിട്ടും ഈ കുട്ടി എന്താ ഇങ്ങനെ, നൈല ഉഷയുടെ മകനെക്കുറിച്ച് ആരാധകർ

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു. പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു. പാപ്പൻ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. വെള്ളിയാഴ്ച റിലീസ് ആയ ചിത്രത്തിന് അതിഗംഭീര റെസ്പോൺസ് ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപി അഭിനയിച്ച ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്. ചിത്രം കാണുവാൻ വേണ്ടി നൈല ഉഷയും തിയേറ്ററിൽ എത്തിയിരുന്നു, തന്റെ മകനൊപ്പമാണ് താരം തിയേറ്ററിൽ എത്തിയത്, തിയേറ്ററിനു വെളിയിൽ മാധ്യമ പ്രവർത്തകരും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സിനിമ എങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോൾ ഉള്ള നൈല ഉഷയുടെ മകന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മയുടെ കഥാപാത്രം എങ്ങനെ ഉണ്ടെന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ താരത്തിന്റെ മകൻ ഒന്നും മിണ്ടിയിരുന്നില്ല, അപ്പോൾ അവനെ വിട്ടേക്ക് അവനു ചമ്മൽ ആണെന്നാണ് മാധ്യമ പ്രവർത്തകരോട് താരം ചോദിച്ചത്. ഇത്രയും വലിയ നടിയുടെ മകൻ ആയിട്ടും ഇത്ര ചമ്മൽ എന്താണ് ഈ കുട്ടിക്ക്, എന്താണ് ഈ കുട്ടിയുടെ പെരുമാറ്റം ഇങ്ങനെ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്.

ടെലിവിഷന്‍ അവതാരകയായിട്ടാണ് മലയാളികള്‍ നൈല ഉഷയെ പരിചയപ്പെടുന്നത്. അതിന് മുമ്പ് മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല മിനിസ്‌ക്രീനിലെത്തിയതിന് പിന്നാലെ വളരെ വേഗമായിരുന്നു പ്രേക്ഷക മനസിലേക്കെത്തിയിരുന്നത്.സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട ആയിരുന്നു നൈലയുടെ ആദ്യത്തെ സിനിമ. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നൈല ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. സിനിമയിലെ മികച്ച പ്രകടനത്തിനും മികച്ച പുതുമുഖ താരം എന്ന നിലയിലും ഏഷ്യാവിഷന്‍ പുരസ്‌കാരം നൈലയ്ക്ക് ലഭിച്ചിരുന്നു.