മുക്തയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ രോക്ഷ വിമർശനം

കഴിഞ്ഞ ദിവസം മുതൽ വലിയ രീതിൽ ഉള്ള ചർച്ചകൾ ആണ് നടി മുക്തയ്ക്ക് എതിരെ നടക്കുന്നത്. തന്റെ മകളെ കുക്കിങ്ങും ക്ലീനിങ്ങും പഠിപ്പിക്കുമെന്നും അവൾ മറ്റൊരു വീട്ടിൽ പോകണ്ടവൾ ആണെന്നും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ  മാജിക്കിൽ മകൾക്കൊപ്പം പങ്കെടുത്തപ്പോൾ മുക്ത പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുക്തയ്ക്ക് എതിരെ വിമർശനവുമായി സോഷ്യൽ മീഡിയ എത്തിയത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മുക്തയ്ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മുക്തയെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല. മുക്ത നല്ല ഒരു ‘അമ്മ ആണെന്നും തന്റെ എല്ലാ പിന്തുണയും മുക്തയ്ക്ക് ഉണ്ടായിരിക്കുമെന്നും മുക്തയുടെ ഭർത്താവ് റിങ്കു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ നിരവധി ആരാധകരും മുക്തയെ പിന്തുണച്ച് കൊണ്ട് എത്തിയിരുന്നു. എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിനേയും സ്റ്റാർ മാജിക്ക് എന്ന പരുപാടിയെയും കരിവാരി തേക്കാൻ മുക്തയുടെ വാക്കുകളെ ചിലർ മനഃപൂർവം ഉപയോഗിക്കുകയാണെന്നും കമെന്റുകൾ ഉയരുന്നുണ്ട്. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സ്റ്റാർ മാജിക്കിനെതിരെ വലിയ  തോതിൽ ഉള്ള വിമർശനങ്ങൾ ആണ് ഉയരുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചില വിമർശനങ്ങൾ ഇങ്ങനെ, ഇതുപോലുള്ള കാര്യങ്ങളിൽ പുരോഗമനപരമായ ചിന്താഗതി കൊണ്ടു കമന്റ് ഇട്ട് മെഴുകുന്ന ടീമുകൾ ആരും തന്നെ സ്വന്തം മതത്തെ ആരെങ്കിലും വിമർശിച്ചാൽ 2000 വർഷം പുറകിലേക്ക് പോകുന്നതിന്റ ഒരു ഇതാണ് ഇതിന്റെ മെയിൻ ഹൈലൈറ്റ്, നിങ്ങളുടെ കുഞ്ഞിനെ വീട്ടുജോലി പഠിപ്പിക്കുന്നത് നിങ്ങടെ ഇഷ്ടം അതിന് മറ്റുള്ളവർക്ക് എന്തിന് വേദന, ഇതൊക്കെ പഠിപ്പിച്ചു എന്ന് പറഞ്ഞതിൽ തെറ്റില്ലായിരുന്നു പക്ഷേ എന്ത് ഉദ്ദേശത്തിൽ ആണ് എന്നത് ബോർ ആയി പോയി. സെൽഫ് സഫീഷ്യൻറ്റ് ആകാൻ ആരായാലും ഇതൊക്കെ പഠിക്കേണ്ട കാര്യം തന്നെ ആണ്,  അനാവശ്യമായി, ഒരാൾ പറയാത്തത് വ്യാഖ്യാനിക്കുന്ന മലയാളിയുടെ ഒരു വൃത്തികെട്ട ചിന്താഗതിയാണ് ഇവിടെ തികട്ടി വരുന്നത് . സ്വന്തമായി അടിസ്ഥാന പരമായി ഏതൊരു വ്യക്തിക്കും വേണ്ടുന്ന ചില അറിവുകളിൽ ഒന്നാണ് പാചകം, സ്വന്തം തുണി ക്ലീൻ ചെയ്യുക എന്നിവ. അത് രണ്ടും തൻ്റെ മകളെ പഠിപ്പിക്കും എന്നാണ് മുക്ത പറഞ്ഞത്. അതിൽ എവിടെയാണ് തെറ്റ്? കല്യാണം കഴിച്ചു ചെറുക്കൻ്റെ വീട്ടിൽ തന്നെയാണ് കേരളത്തിലെ 99% പെൺകുട്ടികളും കല്യാണം കഴിഞ്ഞ് പോകുന്നത്. ആ സമയത്താണ് വളർത്തിയ അമ്മ അച്ഛൻ എന്നിവരുടെ തണലിൽ നിന്ന് സ്ഥിരമായി മാറി നിൽക്കാനും ഭക്ഷണം ഉണ്ടാക്കാനും തുണി കഴുകാനും അമ്മയുടെയും അച്ഛൻ്റെയും സഹായം ഇല്ലാതെ ഒരു പെൺകുട്ടിക്ക് ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് മുക്ത പറഞ്ഞ് കല്യാണം കഴിഞ്ഞ് വേറൊരു വീട്ടിൽ പോകേണ്ട കുട്ടിയല്ലേ അതുകൊണ്ട് ഇതൊക്കെ പഠിപ്പിച്ചു എന്ന്.

അല്ലാതെ അവർ കല്യാണം കഴിച്ച് ഭർത്താവിൻ്റെയും ഭർത്താവിൻ്റെയും വീട്ടുകാരുടെയും തുണി കഴുകാനും അവർക്കൊക്കെ വച്ച് ഉണ്ടാക്കാനും വേണ്ടി ഇതൊക്കെ പഠിപ്പിക്കും എന്നൊന്നും അല്ലല്ലോ പറഞ്ഞത്? അത് ബോധ്യമുള്ളത് കൊണ്ടാണ് മുക്ത ആ നിലയ്ക്ക് മറുപടിയുമായി വന്നതും. ഈ സമയം കമൻ്റ് അടിക്കുന്നവരെല്ലാം പോയി അല്പം പാചകവും തുണി അലക്കാനും ഒക്കെ പഠിച്ചാൽ വള്ളവരെയും ആശ്രയിക്കാതെ ജീവിക്കാം.. ദയവായി പുരുഷന്മാർ എന്തെങ്കിലും ജോലിക്ക് പോകാത്ത സ്ത്രീകളെയും സ്ത്രീകൾ എന്തെങ്കിലും ജോലിക്ക് പോകാത്ത പുരുഷന്മാരെയും കെട്ടാതെ ഇരിക്കുക. ജോലി ഇല്ലാത്തവർക്ക് ഇണയെ കിട്ടാതെ ഇരിക്കട്ടെ.. അപ്പോ കഷ്ടപ്പെട്ട് ആണായാലും പെണ്ണായാലും ജോലി വങ്ങിക്കൊള്ളും. ഇനിയിപ്പോ കെട്ടാൻ താൽപര്യം ഇല്ലാത്തവർക്കും ജോലി വേണമല്ലോ. കല്യാണം നടക്കാൻ ഇന്നത്തെ നിലയിൽ പുരുഷന് മാത്രം ജോലി മതി എന്നാണല്ലോ പൊതു പ്രമാണം. അത് അവസാനിക്കുന്നതോടെ ഈ സോ കാൾഡ് പുരോഗമന തർക്കം അവസാനിക്കുമെന്ന് കരുതാം തുടങ്ങി നിരവധി കമെന്റുകൾ ആണ് ലഭിക്കുന്നത്.