അവതാരകയായും നടിയായും ആര്ജെയായുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര നന്ദൻ. 2008-ൽ ‘മുല്ല’ എന്ന സിനിമയിലൂടെ എത്തിയ മീര, ‘പുതിയ മുഖം’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘മല്ലുസിങ്, ‘റെഡ് വൈൻ’ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ് മീര ഒടുവിലായി അഭിനയിച്ച സിനിമ. ഇപ്പോള്‍ സിനിമയിൽ സജീവല്ലാത്ത മീര ദുബായിയിൽ ഗോള്‍ഡ് എഫ് എമ്മിൽ ആർജെയാണിപ്പോള്‍. ഇൻസ്റ്റയിൽ സജീവമായ താരം നിരവധി ഗ്ലാമര്‍ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ മീര നന്ദന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, ഒരു അവതാരകൻ താരത്തിനോട് ചോദിച്ച ചോദ്യവും അതിനു മീര നൽകിയ മറുപടിയുമാണ് വൈറൽ ആയത്. പ്രമുഖ പോൺ താരം ജോണി സിൻസ് നെ അറിയാമോ എന്നാണ് അവതാരകൻ മീര നന്ദനോട് ചോദിക്കുന്നത്. ജോണി സിൻസ് അതാര് എന്നാണ് താരം അവതാരകനോട് തിരിച്ച് ചോദിച്ചത്, ഇതാണ് താരത്തിനെതിരെ വിമർശകർ എത്താൻ ഉള്ള കാരണം.
അഭിനയമെല്ലാം വിട്ട് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍ തന്റെ മുപ്പതാം വയസിൽ മീര നടത്തിയ തുറന്നു പറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ജീവിതത്തിലു ണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് തുറന്നുപറച്ചിൽ.ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു,
റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജിവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മീര നന്ദൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്