തിര സിനിമയിൽ ശോഭന അവതരിപ്പിച്ച കഥാപാത്രം ആണ് രോഹിണി. ശോഭനയുടെ സിനിമ ജീവിതത്തിലെ തന്നെ ശക്തമായ കഥപാത്രങ്ങളിൽ ഒന്നാണ് രോഹിണി. ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അരവിന്ദ് ആർ നായർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിസ്സഹായരായി നിന്നവർ മുന്നിൽ കണ്ട പ്രകാശം. രോഹിണി മായി. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഒരുപാട് വന്നുപോയ ഇൻഡസ്ട്രിയാണ് മോളിവുഡ്. വാഴ്ത്തപ്പെട്ടവയ്ക്കിടയിൽ അധികം കേൾക്കാതെപ്പോയ ഒന്ന് ശോഭന അസ് രോഹിണി ഇൻ തിര. സിനിമയിറങ്ങി പത്ത് വർഷങ്ങൾക്കിപ്പുറവും ഒരു വട്ടം കൂടി കണ്ടു നോക്കുമ്പോൾ തുടക്കം എക്സ്ട്രീം റിയലിസ്റ്റിക് ആയി സഞ്ചരിച്ചു.
ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മാസ്സ് പരിവേഷം കൈവരിച്ച ഒരു സ്ത്രീ കഥാപാത്രം പിന്നീട് മലയാളത്തിൽ സംഭവിച്ചിട്ടില്ല. “എന്റെ കുട്ടികളെ ഞാൻ തിരിച്ചു കൊണ്ടുവരും, അതിനി ആരുടെയെങ്കിലും തലയെടുത്തിട്ടാണെങ്കിലും” എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറഞ്ഞിരിക്കുന്നത്. ശോഭന പറയുന്ന ആദ്യത്തെ ഡയലോഗ് ആയ “ടെൽ മി ഇറ്റ്സ് രോഹിണി പ്രതാപ്, ഇറ്റ്സ് മൈ അപ്പോയിന്മെന്റ് തൊട്ട് ഒടുക്കം വരെ എഡ്ജ് ഓഫ് സീറ്റ് അനുഭവം നൽകിയ സിനിമ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാൻ പറ്റുന്ന സിനിമ. ഇതിൽ ശോഭനയുടെ പ്രകടനത്തെ പറ്റി പിന്നീട് അധികം ചർച്ച ചെയ്ത് കണ്ടിട്ടില്ല എങ്കിലും പിൽക്കാലത്ത് വാഴ്ത്തപ്പെട്ട മഞ്ജു വാര്യർ, പാർവതി എന്നിവരുടെതുൾപ്പടെ പല പ്രകടനങ്ങളെക്കാൾ ഒക്കെ എത്രയോ മികച്ചതായിരുന്നു അത്, ഗംഭീര സിനിമയായിരുന്നു. എന്തോ വേണ്ടത്ര തീയേറ്റർ വിജയം ഉണ്ടായില്ല. അത് ഉണ്ടായിരുന്നേൽ സെക്കന്റ് പാർട്ട് കൂടി വരുമായിരുന്നു തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.