മോഹൻലാലിൻറെ മകനായി എത്തിയ ഈ താരത്തിനെ ഓർമ്മയുണ്ടോ ?


സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ‘സ്നേഹ വീട്’. മോഹൻലാൽ, പദ്മപ്രിയ, ഷീല, ബിജു മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിൽ ജോലി ചെയ്തതിനു ശേഷം അജയൻ (മോഹൻലാൽ) സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരികയാണ്. അവിടെ അമ്മയോടൊപ്പം സുഖമായി കഴിയാൻ അയാൾ തീരുമാനിക്കുന്നു. സബ് ഇൻസ്പെക്ടർ ബാലചന്ദ്രൻ (ബിജു മേനോൻ) അജയാന്റെ ഉറ്റ സുഹൃത്താണ്. ഒരു ദിവസ്സം അജയാന്റെ മകനാണ് താൻ എന്ന് പറഞ്ഞുകൊണ്ട് ഒരു പയ്യൻ അവരുടെ മധ്യത്തിലേക്ക് കടന്നു വരുന്നു. തുടർന്ന് നടക്കുന്ന നാടകിയ സംഭവങ്ങളാണ് ചിത്രത്തിൻറെ ഗതി നിർണ്ണയിക്കുന്നത്.

സിനിമയിലെ മോഹൻലാലിൻറെ മകൻ കാർത്തിക് ആയി വേഷമിട്ട താരത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഈ ഒരു സിനിമയിലെ താരം എത്തിയിട്ടുള്ളു, ശേഷം സിനിമകളിൽ ഒന്നും തന്നെ ഈ താരത്തിനെ കാണുവാൻ സാധിച്ചിരുന്നില്ല, സ്നേഹവീട് സിനിമയിൽ കാർത്തിക് ആയി വേഷമിട്ട രാഹുൽ പിള്ള ഇപ്പോൾ എന്ത് ചെയ്യുന്നു? പിന്നീട് മറ്റു സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എന്നാണ് അറിവ്. സ്നേഹവീട്ടിൽ അഭിനയിക്കുമ്പോൾ തൃപ്പൂണിത്തുറ എരൂർ ഭവൻസ് വിദ്യാ മന്ദിറിലെ +1 വിദ്യാർത്ഥി ആയിരുന്നു എന്ന് അക്കാലത്ത് ഇൻറർവ്യൂകളിൽ കണ്ടിരുന്നു. എന്നാണ് പോസ്റ്റിൽ പറയുന്നത്.

അമ്മയും മകനുമായി ഷീലയും മോഹൻലാലും സ്നേഹ വീട് സിനിമയിൽ തകർത്തഭിനയിച്ചിരുന്നു, അമ്മയും മകനുമായി മോഹൻലാൽ- ഷീല ടീം അഭിനയിച്ച ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ച ചിത്രവുമാണ്. 2011 ഇൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം തസ്കരവീരൻ, ജയറാമിനൊപ്പം മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലും ഷീല അഭിനയിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ഷീല പ്രധാന വേഷം ചെയ്തിട്ടുണ്ട്.