ജീവിതത്തിലെ പുതിയ സന്തോഷത്തിൽ ശ്രീകുമാറും സ്നേഹയും

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. ടെലിവിഷനിൽ കൂടി എത്തിയ താരം ബിഗ് സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. നടിയും നർത്തകിയും ആയ സ്നേഹ പ്രേഷകരുടെ ശ്രദ്ധ നേടിയത്  മറിമായം എന്ന പരിപാടിയിലെ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ്. പതിനഞ്ച് വർഷത്തിൽ ഏറെ ആയി നൃത്തത്തിൽ സജീവമായ താരം കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി. ഓട്ടം തുള്ളൽ എന്നിവയിലും അറിവ് നേടിയിട്ടുണ്ട്. 2013 ൽ വല്ലാത്ത പഹയൻ എന്ന ചിത്രത്തിൽ കൂടിയാണ് സ്നേഹ സിനിമയിലും അരങ്ങേറ്റം കുറിച്ചത്. നിരവധി ചിത്രങ്ങളിൽ ആണ് സ്നേഹ കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. അടുത്തിടെ ആയിരുന്നു സ്നേഹയും നടൻ ശ്രീകുമാറും തമ്മിൽ വിവാഹിതർ ആയത്. ഇരുവരും ഒരുമിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ് പരസ്പ്പരം കൂടുതൽ അടുത്തത്. തുടർന്ന് ഇരുവരും വിവാഹിതർ ആകുകയായിരുന്നു.

ഇപ്പോഴിതാ ഒരു സന്തോഷവാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സ്നേഹ. തങ്ങളുടെ രണ്ടാം വിവാഹവാര്ഷികത്തിന്റെ സന്തോഷം ആണ് സ്നേഹ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സ്നേഹ ശ്രീകുമാറിന് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. ഇന്നലെ ആയിരുന്നു ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്. മറിമായം എന്ന പരുപാടിയിൽ കൂടി ആണ് ഇരുവരും സൗഹൃദത്തിൽ ആകുന്നത്. ശേഷം ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. അന്ന് മുതൽ ഇന്ന് വരെയും സതോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ആദ്യം ഒരു വിവാഹം കഴിച്ച സ്നേഹ ആ ബന്ധത്തിൽ നിന്നും വിവാഹമോചനം നേടിയതിനു ശേഷമാണ് പിന്നീട് വർഷങ്ങൾക്ക് ശേഷം ശ്രീകുമാറിനെ വിവാഹം കഴിക്കുന്നത്.

അടുത്തിടെ ആണ് ശ്രീകുമാർ അഭിനയിച്ച് കൊണ്ടിരുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ നിന്നും താരം അപ്രതീക്ഷിതമായി പിന്മാറിയത്. താൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറുന്നു എന്നും അതിന്റെ കാരണം വൈകാതെ തന്നെ അറിയിക്കാം എന്നുമാണ് ശ്രീകുമാർ അന്ന് പറഞ്ഞത്. സംവിധായകനുമായുള്ള ചില പ്രശ്നങ്ങൾ ആണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ ശ്രീയെ പ്രേരിപ്പിച്ചത് എന്ന് സ്നേഹയും വ്യക്തമാക്കിയിരുന്നു. ലൈവിൽ എത്തിയ സ്നേഹയോട് ആരാധകർ ശ്രീകുമാറിന്റെ പിന്മാറ്റത്തെ കുറിച്ച് തിരക്കിയപ്പോൾ ആണ് സ്നേഹ ഈ കാര്യം വ്യക്തമാക്കിയത്.