വ്യവസായികൾക്ക് എതിരെ ആരോപണവുമായി സ്നേഹ

ഒരുകാലത്ത് തെന്നിന്ത്യൻ  സിനിമകളിൽ നിറസാനിധ്യം ആയിരുന്ന താരമാണ് സ്നേഹ. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. തമിഴ് സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് താരം നടൻ പ്രസന്നയെ വിവാഹം കഴിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രം തുറപ്പുഗുലാനിൽ കൂടിയാണ് സ്നേഹ മലയാള സിനിമയിൽ എത്തുന്നത്. അതോടെ മലയാളി ആരാധകരെയും താരം സ്വന്തമാക്കുകയായിരുന്നു. വിവാഹത്തോടെ  കുറച്ച് നാളുകൾ താരം സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലും വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ പഴയത് പോലെ സജീവമായിരുന്നില്ല. ആദ്യം മകൻ ജനിച്ചതിനു പിന്നാലെ ആണ് സ്നേഹ വീണ്ടും സ്‌ക്രീനിലെത്തിയത്. എന്നാൽ മകൾ ജനിച്ചതിനു ശേഷം ഇത് വരെ അഭിനയത്തിലേക്ക് സ്നേഹ തന്റെ തിരിച്ച് വരവ് നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ ഇതാ അത്ര സുഖകരമല്ലാത്ത വാർത്തകൾ ആണ് സ്നേഹയുടേതായി പുറത്ത് വരുന്നത്.

തന്റെ 26 ലക്ഷം രൂപ തട്ടിപ്പിൽ കൂടി കവർന്നു എന്ന് സ്നേഹ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ടു വ്യയസായികൾക്ക് എതിരെയാണ് സ്നേഹ പരാതി നൽകിയിരിക്കുന്നത് എന്നാണു പുറത്ത് വരുന്ന വിവരം. റിപ്പോർട്ടുകൾപറയുന്നത്, തങ്ങളുടെ കമ്പനിയിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ വലിയ  ലാഭം ഉണ്ടാകുമെന്നും നിക്ഷേപിച്ച തുകയേക്കാൾ വളരെ വലിയ തുക ലഭിക്കുമെന്നും പറഞ്ഞു എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ടു വ്യവസായികൾ സ്നേഹയെ സമീപിച്ചെന്നും ഇത് പ്രകാരം ഇവരെ വിശ്വസിച്ച് സ്നേഹ തന്റെ പണം കമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ പണം തിരികെ ആവിശ്യപെട്ടപ്പോൾ സ്നേഹ പണം നിക്ഷേപിച്ച  കാര്യം ഇരുവരും നിഷേദിച്ചുവെന്നും പണം തിരിച്ച് നൽകാൻ കൂട്ടാക്കിയതും ഇല്ല.

സ്നേഹ പണം തിരിച്ച് ചോദിച്ചപ്പോൾ നിഷേധിക്കുക മാത്രമല്ല ഇവർ ചെയ്തത്, താരത്തെ ഭീക്ഷണി പെടുത്തുകയും ചെയ്തു. തുടർന്ന് താരം പോലീസിൽ പരാതി പെടുകയായിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ. കാനാതുര്‍ പോലീസ് സ്റ്റേഷനിലാണ് സ്നേഹ പരാതി നൽകിയിരിക്കുന്നത് എന്നുമാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ വിഷയത്തിൽ വ്യക്തമായ പ്രതികരണം സ്നേഹയുടെ ഭാഗത്ത് നിന്നും ഇത് വരെ ഉണ്ടായിട്ടില്ല.