ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്നും പിന്മാറാനുള്ള യഥാർത്ഥ കാരണം പറഞ്ഞു സ്നേഹ

ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ആരംഭിച്ച കാലം മുതൽ തന്നെ നടൻ ശ്രീകുമാർ പരമ്പരയുടെ ഭാഗമായിരുന്നു. നിരവധി താരങ്ങൾ ആണ് പരമ്പരയിൽ അഭിനയിച്ച് വന്നത്. പ്രദർശനം തുടങ്ങി ആദ്യ ആഴ്ച മുതൽ തന്നെ പരമ്പര പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ശ്രീകുമാർ, മുഹമ്മദ് റാഫി തുടങ്ങി നിരവധി താരങ്ങൾ ആണ് പരമ്പരയിൽ പങ്കാളികൾ ആയത്. പരമ്പര ആരംഭച്ച സമയത്ത് നടനും സൗഭാഗ്യയുടെ ഭർത്താവും ആയ അർജുൻ പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.എന്നാൽ പെട്ടന്ന് ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറാൻ പോകുന്നു എന്ന വിവരം അർജുൻ ആരാധകരുമായി പങ്കുവെച്ചത്. അർജുന്റെ പെട്ടന്നുള്ള പിന്മാറ്റം ആരാധകരെയും നിരാശർ ആക്കിയിരുന്നു. പല കാരണങ്ങളും അർജുന്റെ പിന്മാറ്റത്തിന് ശേഷം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അര്ജുന് പിന്നാലെ പരമ്പരയിൽ നിന്ന് ശ്രീകുമാറും പിന്മാറിയിരിക്കുകയാണ്. ശ്രീകുമാർ തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചതും.

ചക്കപ്പഴത്തിൽ ഇനി മുതൽ താൻ കാണില്ല എന്നും താൻ പരമ്പരയിൽ നിന്ന് പിന്മാറുകയാണ് എന്നുമാണ് ശ്രീകുമാർ ആരാധകരെ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് തങ്ങളുടെ നിരാശ അറിയിച്ച് രംഗത്ത് വന്നത്. ശ്രീകുമാറിന്റെ പെട്ടന്നുള്ള ഈ പിന്മാറ്റം ആരാധകരെയും അസ്വസ്ഥർ ആക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് പരമ്പരയിൽ നിന്നും ഇത്തരത്തിൽ പെട്ടന്ന് പിന്മാറിയത് എന്നും എന്താണ് പിന്മാറാനുള്ള കാരണം എന്നുമൊക്കെ തിരക്കി നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. എന്നാൽ അതിന്റെ കാരണം കമെന്റിൽ കൂടി പറയാൻ കഴിയില്ല എന്നും താൻ ലൈവിൽ വന്നു അതിന്റെ കാരണം വിശദമാക്കാം എന്നുമാണ് ശ്രീകുമാർ ആരാധകർക്ക് അന്ന് നൽകിയ മറുപടി.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സ്നേഹ ശ്രീകുമാർ. ഇൻസ്റ്റാഗ്രാമിൽ ക്യൂ ആൻഡ് എ സെക്ഷനിൽ എത്തിയപ്പോൾ ആണ് ആരാധകർ സ്നേഹയോട് ശ്രീകുമാറിന്റെ പിന്മാറ്റത്തെ കുറിച്ച് ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടിയും സ്നേഹ പറഞ്ഞു.  സ്നേഹയുടെ വാക്കുകൾ ഇങ്ങനെ, പൊതുവെ പ്രേശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന സ്വഭാവം ആണ് ശ്രീയുടേത്. ശ്രീ ചക്കപ്പഴത്തിൽ നിന്ന് പിന്മാറാൻ കാരണം പരമ്പരയുടെ സംവിധായകൻ ആണെന്നും അതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ശ്രീ തന്നെ ഉടനെ തുറന്ന് പറയുന്നതായിരിക്കും എന്നുമാണ് സ്നേഹ പറഞ്ഞത്.