ഡാൻസ് വീഡിയോയുമായി സിത്താരയും സംഘവും, ആരാധകർ പറഞ്ഞത്

കഴിഞ്ഞ ദിവസം ആണ് ഭാവന, രമ്യ നമ്പീശൻ, സയനോര, ശില്പ ബാല തുടങ്ങിയവർ ഒത്തുകൂടിയപ്പോൾ ഉള്ള രസകരമായ നിമിഷങ്ങൾ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്. വളരെ രസകരമായ രീതിയിൽ നൃത്തം അവതരിപ്പിക്കുന്നതിന് വീഡിയോ ആണ് യുവതാര സുന്ദരിമാർ പങ്കുവെച്ചത്. എന്നാൽ വിഡിയോയിൽ സയനോറയുടെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ട് ഒരുകൂട്ടം ആളുകൾ ആണ് എത്തിയത്. ഷോർട്സും ടി ഷർട്ടും അണിഞ്ഞുകൊണ്ടുള്ള സയനോരയുടെ വേഷവിധാനത്തെ ആണ് ആളുകൾ പരിഹസിച്ച് കൊണ്ട് എത്തിയത്. എന്നാൽ തന്നെ വിമർശിക്കുന്നവർക്ക് എതിരെ ശക്തമായ ഭാഷയിൽ സയനോറയും പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയിരുന്നു. ബോഡി ഷെയിമിങ് നടത്തുക എന്നത് ഒരുകൂട്ടം ആളുകളുടെ പ്രധാന പരുപാടി ആണെന്നും എന്നാൽ അതിനെ ഓർത്ത് ദുഃഖിച്ച് സമയം കളയാൻ തനിക് താൽപ്പര്യം ഇല്ല എന്നുമാണ് സയനോര പ്രതികരിച്ചത്.

സയനോരയ്ക്ക് എതിരെ മുന്പും പല തരത്തിൽ ഉള്ള ബോഡി ഷെയിമിങ് ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെയാണ് താരം മുൻപോട്ട് പോകുന്നതും. സയനോരയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് ഗായിക സിതാര കൃഷ്‌ണകുമാറും സംഘവും എത്തിയിരുന്നു. സയനോറയുടേത് പോലെയുള്ള സുഹൃത്തുക്കൾക്ക് ഒപ്പമുള്ള രസകരമായ നിമിഷത്തിൽ നൃത്തം കളിക്കുന്ന വീഡിയോ ആണ് സിതാര പങ്കുവെച്ചത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം ഉള്ള രസകരമായ നിമിഷങ്ങൾ ആണ് സയനോരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സിതാര തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത്. നിരവധി പേരാണ് സിതാരയുടെ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്.

എന്നാൽ സിത്താരയ്ക്ക് എതിരെയും വിമർശനവുമായി ആണ് ഒരുകൂട്ടം ആളുകൾ എത്തിയത്. നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ലെന്നും ഗായിക എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും, എല്ലാവരും ചിത്രചേച്ചിയെ കണ്ടുപഠിക്കണം എന്നുമൊക്കെ തുടങ്ങിയ കമെന്റുകൾ ആണ് സിതാര പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം കമെന്റുകളോട് സിതാര ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സിതാരയുടെ വീഡിയോയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങളും എത്തിയിരുന്നു. രമ്യ നമ്പീശൻ, മൃദുല, ഷഫ്‌ന, റിമി ടോമി, രചന നാരായണൻകുട്ടി തുടങ്ങിയവർ പ്രതികരണവുമായി എത്തിയിരുന്നു. ഒപ്പം പിന്തുണയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് സയനോരയും എത്തിയിരുന്നു.