പ്രണയവിവാഹം ആണെന്ന് പറഞ്ഞാൽ സിത്താര സമ്മതിച്ച് തരില്ല

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഐഡിയ സ്റ്റാർ സിങ്ങർ റീലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുൻപ് മത്സരാർത്ഥിയായ എത്തിയ താരം പിന്നീട് ഗായികയായി മാറുകയായിരുന്നു. ക്രമേണ സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ച  സിത്താര കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്. അത് കൊണ്ട് തന്നെ സിതാര യുവാക്കൾക്കിടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇന്നും സിതാര ആലപിച്ച ഗാനങ്ങൾ കേരളത്തിൽ യുവാക്കൾക്കിടയിൽ വലിയ രീതിയിൽ തന്നെ തരംഗമായിരിക്കുകയാണ്. സജീഷിനെ ആണ് സിതാര വിവാഹം കഴിച്ചത്. ഇപ്പോൾ  ഇരുവരുടെയും പ്രണയകഥ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

സിതാര തന്നെ ആണ് തന്റെ വിവാഹത്തെ കുറിച്ച് ആദ്യം സംസാരിച്ച് തുടങ്ങിയത്. ഇനി കഴിച്ചില്ലെങ്കിൽ എല്ലാരും പിടിച്ചു കെട്ടിക്കും എന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആണ് സജേഷേട്ടന്റെ ആലോചന വരുന്നത്. അച്ഛന്റെ അടുത്താണ് ആദ്യം ആലോചന വന്നത്. ഞാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ആണ് ഗ്രാജുവേഷൻ ചെയ്തിട്ടുള്ളത്. ആ സമയത്ത് യൂണിവാഴ്സിറ്റി കലാതിലകം ഒക്കെ ആയിരുന്നു ഞാൻ. അന്ന് ചേട്ടൻ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനും സിൻഡിക്കറ്റ് മെമ്പറും ഒക്കെ ആയിരുന്നു. ഒരു പൊളിറ്റിക്കൽ നേതാവ് എങ്ങനെ ആയിരുന്നോ അങ്ങനെ ആയിരുന്നു ചേട്ടൻ അന്ന്. അങ്ങനെ സജേഷേട്ടന്റെ ആലോചന വന്നപ്പോൾ എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ഉറപ്പിക്കുകയും ആയിരുന്നു.

എന്നാൽ ഞാൻ ഇതിനെ പ്രണയ വിവാഹം എന്നാണ് പറയുക എന്ന് സജീഷും പറഞ്ഞു. വിവാഹ നിശ്ചയം ഉറപ്പിച്ച സമയത്ത് ആണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങുന്നത് എന്നാണ് സജീഷ് പറയുന്നത്. എന്നാൽ ഞാൻ പ്രണയവിവാഹം ആണെന്ന് പറഞ്ഞാൽ സിതാര സമ്മതിക്കില്ല എന്നും അറേഞ്ചിഡ്‌ മാരേജ് ആണ് ഇതെന്നെ സിതാര പറയു എന്നും സജീഷ് പറഞ്ഞു. വിവാഹം ഉറപ്പിച്ച സമയത്ത് ആണ് ഞങ്ങൾ ശരിക്കും പ്രണയിച്ച് തുടങ്ങുന്നത് എന്നും അത് കൊണ്ട് തന്നെ പ്രണയം ഉൾപ്പെട്ട വിവാഹം ആണ് ഇതെന്നും ആ പ്രണയം ഇന്നും കാത്ത് സൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുന്നു എന്നുമാണ് സജീഷ് പറഞ്ഞത്. വിവാഹം കഴിഞ്ഞു കുഞ്ഞിനെ ഗർഭിണി ആയിരിക്കുന്ന സമയത്ത് ആണ് സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത് എന്നും ആ സമയത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആണെന്നും ഇരുവരും പറഞ്ഞു.