ലിനു ലാലിനെ ഇത്രയും വിമർശിക്കേണ്ട കാര്യമുണ്ടോ? പോസ്റ്റുമായി സിൻസി

നഞ്ചിയമ്മക്ക് മികച്ച ഗായികക്ക് ഉള്ള ദേശീയ അവാർഡ് ലഭിച്ചതിൽ വിയോജിപ്പുമായി ഗായകൻ ലിനു ലാൽ രംഗത്ത് എത്തിയിരുന്നു, തന്റെ ഫേസ്ബുക്ക് ലൈവിൽ കൂടിയാണ് ലിനു ഈ കാര്യം അറിയിച്ചത്, എന്നാൽ ലിനു ഇതിനെകുറിച്ച് സംസാരിച്ചതിന് പിന്നാലെ താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്, അദ്ദേഹത്തിനെതിരെ നിരവധി സൈബർ അറ്റാക്കുകളും ഉണ്ടായി, ഇപ്പോൾ അതിനെകുറിച്ച് സംസാരിക്കുകയാണ് സിൻസി അനിൽ. ലിനു ലാലിൻറെ വീഡിയോ ഞാൻ കണ്ടിരുന്നു, അതിനോടുള്ള വിയോജിച്ച് ഞാൻ ഫോണിൽ നേരിട്ട് വിളിച്ച് അറിയിച്ചതുമാണ്, എന്നാൽ അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ വരുന്ന സൈബർ അറ്റാക്കുകൾ അനുവദിച്ച് കൊടുക്കാൻ കഴിയില്ല എന്നാണ് സിൻസി പറയുന്നത് ഞാനും  അയാളുടെ ഭാര്യയും സുഹൃത്തുക്കൾ ആയത് കൊണ്ട് അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എനിക്ക് ഏകദേശം അറിയാം. ദാരിദ്ര്യത്തിലും സംഗീതം മുറുകെപ്പിടിച്ച് ജീവിതം കെട്ടിപടുത്തുന്ന വ്യക്തിയാണ് അദ്ദേഹം എന്നാണ് സിൻസി പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്ക് സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് ഒരു വിരോധവുമില്ല. അവരെ വളരെ അധികം ഇഷ്ടമാണ്. ആ ഫോക്‌സ് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച്‌ ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച്‌ പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ അവാര്‍ഡ് കൊടുക്കേണ്ടത്.

പുതിയൊരു സോങ് കമ്ബോസ് ചെയ്തിട്ട് നഞ്ചിയമ്മയെ വിളിച്ച്‌ ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് നടക്കില്ല. നഞ്ചമ്മയ്ക്ക് ആ പാട്ട് പാടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. പെരെടുത്ത് പറഞ്ഞ് അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ല പറയുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോൾ ഇന്‍സല്‍ട്ടായി ഫീല്‍ ചെയ്യില്ലേ എന്ന് എനിക്കു തോന്നി. അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനും ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതിനാല്‍ ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നായിരുന്നു ലിനു ലാൽ പറഞ്ഞത്