രാജമാണിക്യത്തിലെ വില്ലത്തിയായി ജനശ്രദ്ധ നേടിയ ഈ നടിയെ ഓർമ്മയുണ്ടോ

വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് സിന്ധു മേനോൻ , രാജമാണിക്യത്തിലെ വില്ലത്തിയായി എത്തി ഏറെ ശ്രദ്ധ ജനശ്രദ്ധ സിന്ധു നേടിയിരുന്നു, ബാംഗ്ലൂരിൽ ഉള്ള ഒരു മലയാളി കുടുംബത്തിൽ ആണ് സിന്ധു ജനിക്കുന്നത്, ചെറുപ്പകാലം മുതൽ തന്നെ സിന്ധു കലാരങ്ങളിൽ മികച്ച കഴിവ് പുലർത്തിയിരുന്നു, അങ്ങനെ സിന്ധുമേനോന്‍ അവതരിപ്പിച്ച ഭരതനാട്യം കാണാനിടയായ കന്നഡ ഫിലിം ഡയറക്ടര്‍ കെവി ജയറാം തന്റെ പുതിയ സിനിമയില്‍ അഭിനയിക്കുവാന്‍ സിന്ധു മേനോനെ ക്ഷണിക്കുകയും ചെയ്തു, രശ്മി എന്ന കന്നഡ സിനിമയിൽ കൂടിയാണ് സിന്ധു അഭിനയ ജീവിതത്തിലേക്ക് എത്തിച്ചേരുന്നത്, ബാലതാരമായിട്ടാണ് താരം അഭിനയം തുടങ്ങുന്നത്. ആ കാലത്ത് നിരവധി കന്നഡ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സിന്ധു, പ്രേമ പ്രേമ പ്രേമ എന്ന കന്നഡ സിനിമയിൽ കൂടി നായികയായി തുടക്കം കുറിച്ചു.

ജയറാം നായകനായ ഉത്തമൻ എന്ന സിനിമയിൽ കൂടിയാണ് സിന്ധു മലയാളത്തിൽ എത്തിച്ചേരുന്നത്,  ആദ്യ സിനിമയിൽ തന്നെ ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ സിന്ധുവിന് സാധിച്ചു, ആകാശത്തിലെ പറവകള്‍, ഈ നാട് ഇന്നലെ വരെ തുടങ്ങിയ മലയാള സിനിമകളിലും നടി പിന്നീട് അഭിയിച്ചു, പിന്നീട് മോഹൻലാലിനൊപ്പം മിസ്റ്റർ ബ്രഹ്മചാരിയിലും താരം അഭിനയിച്ചിരുന്നു, മമ്മൂട്ടി നായകനായ തൊമ്മനും മക്കളും സിനിമയിലും താരം എത്തിയിരുന്നു, വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തു എങ്കിലും എല്ലാം ഏറെ ശ്രദ്ധ നേടിയ വേഷങ്ങൾ ആയിരുന്നു സിന്ധു ചെയ്തത്.

സമുതിരം  എന്ന സിനിമയിൽ കൂടി തമിഴിലേക്കും താരം എത്തിച്ചേർന്നിരുന്നു, തമിഴിലും സിന്ധുവിനെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു,  പിന്നീട്  രാജമാണിക്യത്തിലെ റാണിയായി  എത്തി  പ്രേക്ഷകരെ സിന്ധു ഏറെ അമ്പരപ്പിച്ച് കളഞ്ഞിരുന്നു, ഒരു നെഗറ്റീവ് റോൾ ആയിരുന്നു സിന്ധു രാജമാണിക്യത്തിൽ ചെയ്തത്. മഞ്ചാടിക്കുരു സിനിമയിലാണ് സിന്ധു മേനോന്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്, പിന്നീട് വിവാഹ ശേഷം സിനിമാ ജീവിതത്തിനോട് യാത്ര പറയുക ആയിരുന്നു താരം, ആന്ധ്ര സ്വദേശിയായ ഡൊമിനിക് പ്രഭുവിനെ ആണ് താരം വിവാഹം കഴിച്ചത്, മൂന്നു മക്കൾ ആണ് താരത്തിനുള്ളത്, ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം ലണ്ടനിൽ സുഖമായി കഴിയുകയാണ് താരം.