തിരക്കഥാകൃത്ത് സിന്ധുരാജിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്നത്തെ വിലപിടിപ്പുള്ള താരം പൃഥ്വിരാജിന്റെ സ്റ്റാർഡം ഉയർത്തിയ എഴുത്തുക്കാരൻ. പുതിയ മുഖത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ.. എം. സിന്ധുരാജ്. ആദ്യമായി സ്ക്രിപ്റ്റ് എഴുതിയത് പട്ടണത്തിൽ സുന്ദരൻ ആയിരുന്നു. നര്മം നിറഞ്ഞ കുടുംബചിത്രമായിരുന്നിട്ടും പടം വിജയം നേടിയില്ല.
മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ, മമ്മൂട്ടി ചിത്രം താപ്പാന എന്നിവയും ഇദ്ദേഹമാണ് എഴുതിയത്. ചാക്കോച്ഛന് പുനർജ്ജന്മം കിട്ടിയ എൽസമ്മ എഴുതിയതും സിന്ധുരാജാണ്. ചാക്കോച്ഛന്റെ വിജയചിത്രം പുള്ളിപുലികളും ആട്ടിൻ കുട്ടിയുടെയും പുറകിൽ സിന്ധുവിന്റെ എഴുത്ത് ആയിരുന്നു അവസാനം എഴുതിയ ചില ചിത്രങ്ങൾ ഒന്നും വിജയം നേടിയില്ല. മേഘസന്ദേശം സിനിമയുടെ കഥ സിന്ധുരാജിന്റേത് ആയിരുന്നു. ഒരു മികച്ച സിനിമയുമായി ഇദ്ദേഹം തിരിച്ചു വരട്ടെ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്. മേഘസന്ദേശം അപാരമായ കൺസെപ്റ്റ് ആയിരുന്നു. പക്ഷെ ഇമ്പ്ളെമെന്റഷന് വല്ലാതെ പാളിപ്പോയി. അല്ലെങ്കിലും വല്ലാതെ അബ്സ്ട്രാക്ട് ആയ കോൺസെപ്റ്റുകൾ ഒന്നും അങ്ങനെ മെറ്റീരിയലൈസ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല, തട്ടിൻ പുറത്ത് അച്ചുതനും രാജമ്മ അറ്റ് യാഹൂവും ഇദ്ദേഹത്തിന്റെ ആണ്, ഷാഫിയുടെ ആനന്ദം പരമാനന്ദം എം. സിന്ധു രാജ് ആണ് സ്ക്രിപ്റ്റ്. പടം ഉടൻ തിയ്യേറ്ററുകളിൽ എത്തും.
എൽസമ്മ എന്ന ആൺകുട്ടിയൂടെ കഥ മോഷണം ആണ്, എത്രയോ പേരുടെ കഥകൾ മോഷ്ടിച്ചു ഇവിടെയുള്ള വമ്പന്മാർ സിനിമ ഉണ്ടാക്കുന്നു. പക്ഷേ കക്കാൻ അറിയുന്ന അവർക്ക് നില്ക്കാനും അറിയാം. ഒറിജിനലിൽ നിന്നു വേണ്ട മാറ്റങ്ങൾ വരുത്തിയാണ് അവർ സിനിമയാക്കുന്നത്, പുതിയമുഖം തിരക്കഥ കൊണ്ടല്ലാ മേക്കിങ്ങ് കൊണ്ടാണ് പടം കൊളുത്തിയത്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.