ഷാജി കൈലാസ് തന്നെ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്


ഷാജി കൈലാസ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് സിംഹാസനം. പൃഥ്വിരാജ് നായകനായ ചിത്രം കൂടിയാണിത്. പൃഥ്വിയെ കൂടാതെ സായി കുമാർ, സിദ്ധിഖ്, ദേവൻ, ജയകൃഷ്ണൻ, ബിജു പപ്പൻ, തിലകൻ, വന്ദന മേനോൻ, ഐശ്വര്യ ദേവൻ തുടങ്ങിയ താരങ്ങളും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ തിയേറ്ററിൽ വിജയം നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാളവിക പ്രൊഡക്ഷൻസിന്റെ ബാനറിൽ എം ചന്ദ്രകുമാർ നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് സിംഹാസനം. ഷാജി കൈലാസ് തന്നെ ആയിരുന്നു രചന നിർവഹിച്ചത്.

ചന്ദ്രഗിരി മാധവൻ്റേയും, അർജുൻ്റേയും കഥയാണ് സിംഹാസനം പറയുന്നത്. പിന്നാമ്പുറം. ഈ സിനിമയിൽ കടന്ന് വന്നിട്ടുള്ള മറ്റ് സിനിമകൾ. ലേലം, ആറാം തമ്പുരാൻ, നരസിംഹം, നാടുവാഴികൾ എന്നുമാണ് പോസ്റ്റ്. ഈ പടത്തോടെ ഷാജി കൈലാസ് ഒതുങ്ങി , പിന്നെ ഒരു തിരിച്ച് വരവ് ഉണ്ടായത് അതെ പൃഥ്വിരാജ് നായകൻ ആയ പടത്തിൽ, ആദ്യമായ് ഒരു സിനിമ കണ്ടിട്ട് പകുതിക്ക് ഇറങ്ങി പോന്നത് ഇത് കണ്ടിട്ടാണ്.

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മാസ്സ് ഡയലോഗ് പറയുന്ന നായകനെ ഇതിൽ കാണാം അത് തന്നെ കടുവയിലും കാണാം കാപ്പയിലും കാണാം മാറ്റം ഒന്നും വന്നിട്ടില്ല, തമിഴിലോ തെലുങ്കിലോ എടുത്താൽ മതി ആയിരുന്നു, ആറാം തമ്പുരാനിലെ പ്രിയ രാമന്റെ കഥാപാത്രം പോലെ ഒരു ക്യാരക്ടർ കടന്നു വരുന്നുണ്ട്, ഇതു കഴിഞ്ഞു ഷാജിഅണ്ണൻ ജയറാമേട്ടനെ വച്ചു മാലപ്പടക്കം പൊട്ടിച്ചു. പിന്നെ കടുവയുമായി വന്നു.

റഗുപതി രാഘവ രാജാരാം എന്നപേരിൽ ഒരു ബിഗ് ബഡ്ജറ്റ് പടം അനൗൺസ് ചെയ്ത് ഷൂട്ട്‌ തുടങ്ങിയത് ആയിരുന്നു ഷാജി പൃഥ്വിരാജിന്റെ 100ദിവസത്തെ ഡേറ്റ് വാങ്ങി 15-25 ദിവസം പടം ബഡ്ജറ്റ് പ്രശ്നം എന്തോ കാരണം നിന്ന്. പിന്നെ ബാക്കി വന്ന ഡേറ്റിൽ മറ്റൊരു കഥയ്ക്ക് മെനക്കേടാതെ നാടുവഴികൾ റീമേക്ക് റൈറ്റ്സ് വാങ്ങി അതിന്റെ റീമേക്ക് തട്ടി കൂട്ടി എടുക്കുക ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.