തൊണ്ണൂറുകളില്‍ തെന്നിന്ത്യ കീഴടക്കിയ മാദക സുന്ദരിയായി അറിയപ്പെടുന്ന നടിയാണ് സില്‍ക് സ്മിത. 1980 കാലയളവ് മുതൽ 96 വരെ സിനിമാലോകത്ത് സജീവമായിരുന്ന അവർ ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സിൽക്ക് സ്മിത ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുയുകയാണ്, വിടര്‍ന്ന കണ്ണുകളും ആരേയും ആകർഷിക്കുന്ന ചിരിയുമായി സിനിമാലോകത്ത് എൺപതുകളുടെ അവസാനത്തിൽ സില്‍ക്ക് സ്മിത മറ്റേതൊരു നടിമാരേയും കാൾ താരപകിട്ടുള്ള താരമായിരുന്നു. 1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. വിജയലക്ഷ്മി എന്നാണ് യഥാർത്ഥ പേര്.
1980 ല്‍ തമിഴില്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. മലയാളത്തിൽ ഇണയെതേടി എന്ന സിനിമയിലൂടെ അരങ്ങേറി. സിനിമയിലെത്തിയ ശേഷമാണ് സിൽക് സ്മിതയെന്ന പേരിൽ അറിയപ്പെട്ടത്. സിനിമാലോകത്ത് ഏറെ തിളങ്ങി നിന്ന സമയത്ത് സ്വയം ജീവിതം അവസാനിപ്പിച്ചപ്പോൾ 36 വയസ്സായിരുന്നു സ്മിതയുടെ പ്രായം. എന്നും ആരാധകരുടെ മനസില്‍ വശ്യമധുരമായ മന്ദസ്‍മിതത്തോടെയുള്ള നടി, അതാണ് സിൽക്ക് സ്മിത. പതിനാറു വര്‍ഷം മാത്രമുള്ള സിനിമ ജീവിതത്തില്‍ രാജ്യമൊട്ടാകെ പ്രശസ്‍തയായ നടിയായിരുന്നു അവർ.
തന്നേക്കാൾ വലിയ മുൻഗാമികൾ ഉണ്ടായിരുന്നില്ല സിൽക് സ്മിതയ്ക്ക്, പിൻഗാമികളും.വെള്ളിത്തിരയിൽ ചുവടുകൾ കൊണ്ടും ഉടലുകൊണ്ടും ഇത്രമേൽ മാദകത്വം വാരിവിതറിയവർ, ആ ലഹരി അവശേഷിപ്പിച്ചവർ ഏറെയില്ല മലയാളത്തിൽ. 1980-90 കാലങ്ങളിൽ മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന സിൽക്ക് സ്മിത രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ഇത്രമേല്‍ മാദകത്വം വാരിവിതറിയവര്‍,
ആ ലഹരി അവശേഷിപ്പിച്ചവര്‍ ഏറെയില്ല ഇന്ത്യൻ സിനിമയിൽ.മരിക്കുവോളം ആ ഉടലിനെക്കുറിച്ചു മാത്രമേ പ്രേക്ഷകര്‍ ഓര്‍ത്തുള്ളൂ. വികാരമുറ്റിയ കണ്ണുകള്‍ മാത്രമേ കണ്ടുള്ളൂ. കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ കണ്ടില്ല. ഉള്ളിലെ പിടച്ചില്‍ അറിഞ്ഞില്ല. എന്നാല്‍, അതറിഞ്ഞവരുമുണ്ടായിരുന്നു സിനിമയില്‍. അതുകൊണ്ട് തന്നെ സെപ്തംബര്‍ 23-ാം തിയ്യതി സില്‍ക്ക് തന്റെ ജീവിതത്തിന് പൂർണ വിരാമമിട്ടു. മരണക്കയത്തിലേക്ക് അവർ സ്വയം നടന്നിറങ്ങിയതോ.അല്ലെങ്കിൽ സമൂഹം വിട്ടതോ? എന്ന കാര്യം ഇതുവരെയും വ്യക്തമല്ല.