രോഗ ബാധിതൻ ആയിരുന്നപ്പോഴും സിനിമ ചെയ്യണം എന്ന് ജിഷ്ണുവിന് വലിയ ആഗ്രഹം ആയിരുന്നു, താരത്തിനെക്കുറിച്ച് സിദ്ധാർത്ഥ്

നമ്മൾ എന്ന സിനിമയിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളാണ് സിദ്ധാർഥ് ഭരതനും ജിഷ്ണു രാഘവനും, ഇരുവരും സിനിമയിൽ എന്ന പോലെ തന്നെ ജീവിതത്തിലും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു, അടുത്തിടെ ഫ്ളവേഴ്‌സ് ഒരു കോടി വേദിയിൽ മത്സരിക്കാൻ എത്തിയപ്പോൾ സിദ്ധാർഥ് തന്റെ തന്റെ സുഹൃത്ത് ജിഷ്ണുവിനെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്,  കാൻസർ ബാധിതനായി ഇരുന്നപ്പോഴും ജിഷ്ണുവിന് ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ഉറപ്പുണ്ടായിരുന്നുവെന്നാണ് സിദ്ധാർഥ്  പറഞ്ഞത്. അസുഖത്തിന്റെ തളർച്ചയിലും പുതിയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ജിഷ്ണു തന്നെ കാണാൻ  എത്തിയിരുന്നു എന്നും സിദ്ധാർഥ് പറയുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ അർബുദ ബാധയെ തുടർന്ന് മരണപ്പെട്ട യുവനടനാണ് ജിഷ്ണു രാഘവൻ. കരിയറിൽ തിളങ്ങി നിൽക്കവേ ഇരുപത്തിയഞ്ചോളം സിനിമകളിൽ ശ്രദ്ധേയമായ വേഷം ജിഷ്ണു അവതരിപ്പിച്ചിരുന്നു. പ്രശസ്ത നടൻ രാഘവൻ്റെ മകനാണ് ജിഷ്ണു. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു നായകനായി മലയാള ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴ് ചലച്ചിത്രരംഗത്ത്‍ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും ജിഷ്ണു അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. നമ്മള്‍ എന്ന കമല്‍ സിനിമയിലൂടെ സജീവമായ ജിഷ്ണു ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി എന്നിങ്ങനെ ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാലോകത്ത് സ്വന്തമായി ഇടം നേടിയെടുക്കുന്നതിനിടയിലാണ് കാന്‍സര്‍ രോഗം ബാധിച്ച് 2016ൽ താരം അന്തരിച്ചത്. 2016 മാര്‍ച്ച് ഇരുപത്തിയഞ്ചിനാണ് ജിഷ്ണുവിൻ്റെ മരണ വാർത്ത ഏവരെയും സങ്കടത്തിലാഴ്ത്തിയത്. അടുത്തിടെയാണ് സിദ്ധാർഥിന്റെ ‘അമ്മ നടി കെപിസി ലളിതയും മരണപ്പെട്ടത്, സിനിമ ലോകത്തെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയ മരണം ആയിരുന്നു താരത്തിന്റേത്,  തന്റെ അമ്മയെക്കുറിച്ചും സിദ്ധാർഥ് പറഞ്ഞിരുന്നു, അവസാന നിമിഷം വരെ തന്റെ ഒരുപാട് കഷ്ടപെട്ടിരുന്നു എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്, അച്ഛൻ മരിക്കുന്ന സമയത്ത് ധാരാളം കടങ്ങൾ ഉണ്ടായിരുന്നു അത് തീർക്കാൻ ഒരു ജീവിതം മുഴുവൻ കഷ്ടപ്പെട്ട ആളാണ് എന്റെ ‘അമ്മ എന്നാണ് താരം പറഞ്ഞത്.