അത് ഇഷ്ട്ടപ്പെടാത്ത ഒരാൾ ആണ് രജിഷ വിജയൻ

മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുന്ന താരമാണ് സിദ്ദിക്ക്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ആരാധകരെ ആണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. നായകനായും കൂട്ടുകാരൻ ആയും വില്ലൻ ആയും കൊമേഡിയൻ ആയും എല്ലാം പ്രേക്ഷകരെ രസിപ്പിച്ച താരം ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിനു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മലയാള സിനിമയിൽ ഓൾഡ് ജെനെറേഷന് ഒപ്പവും ന്യൂ ജെനെറേഷന് ഒപ്പവും  എല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സിദ്ദിക്ക്. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച താരം ഇന്ന് യുവ താരങ്ങൾക്ക് ഒപ്പവും ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തുന്നത്. ഒരു പക്ഷെ നായകനാകുമ്പോൾ മികച്ച നായകനും വില്ലൻ ആകുമ്പോൾ മികച്ച വില്ലനും ആയി പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്ന ചുരുക്കം താരങ്ങളിൽ ഒരാൾ ആണ് സിദ്ധിക്ക്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം മലയാള സിനിമയിലെ യുവ താരം ആയ രജിഷാ വിജയനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ, രജിഷയുമായി ഒരു ചിത്രത്തിൽ മാത്രമാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. എന്നാൽ ആ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഞാൻ രജിഷയിൽ നിന്ന് വലിയ ഒരു പാഠം പഠിച്ചിരുന്നു. ഒരിക്കൽ ഞാൻ സെറ്റിൽ ഇരുന്നപ്പോൾ രജീഷ എന്റെ അടുത്ത് വന്നിരുന്നു. ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ രജീഷ് ഒരാളെ കുറിച്ച് എന്നോട് പറഞ്ഞു. എനിക്ക് അദ്ദേഹത്തിന്റെ കൂടെ ഇരിക്കാൻ ഇഷ്ട്ടമല്ല എന്നാണ് രജീഷ ഒരാളെ പറ്റി എന്നോട് പറഞ്ഞത്. ഞാൻ അപ്പോൾ അതിന്റെ കാരണം തിരക്കി. അപ്പോൾ രജീഷ പറഞ്ഞത് അദ്ദേഹം ഇപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും, എനിക്ക് അത് കേൾക്കുന്നത് ഇഷ്ട്ടം അല്ല എന്ന്. അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് നമ്മൾ ഒരാളോട് മറ്റൊരാളെ കുറിച്ച് കുറ്റം പറയുമ്പോൾ കേൾക്കുന്ന ആൾ അത് കേട്ട് കൊണ്ടിരുന്നാലും അത് കേൾക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടെന്നു.

നമ്മൾ ചിലപ്പോൾ ഒരാളെക്കാൾ കേമനാണെന്ന് കാണിക്കാൻ വേണ്ടിയോ അയാളേക്കാൾ നല്ലതാണ് താൻ എന്ന് തെളിയിക്കാൻ വേണ്ടിയോ ഒക്കെ പലപ്പോഴും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാറുണ്ട്. എന്നാൽ അങ്ങനെ പറയുമ്പോൾ അത് എല്ലാവര്ക്കും കേട്ട് കൊണ്ടിരിക്കുന്നത് ഇഷ്ടമാണോ ഇല്ലയോ എന്ന് നമ്മൾ ചിന്തിക്കാറില്ല. എന്നാൽ അങ്ങനെ മറ്റൊരാളെ കുറിച്ച് കുറ്റം പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്ത ആളുകളും ഉണ്ട് എന്ന് എനിക്ക് അന്ന് ആണ് മനസ്സിലായത്. സത്യത്തിൽ രജിഷയിൽ ഞാൻ കണ്ട വളരെ വലിയ ഒരു ക്വാളിറ്റി ആയിരുന്നു അത് എന്നും സിദ്ധിക്ക് പറഞ്ഞു.