ദുരൂഹത പിടിച്ച ആൾ ആണ് പ്രണവ്, സിദ്ധിഖ് പറയുന്നു

മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുന്ന താരമാണ് സിദ്ദിക്ക്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ആരാധകരെ ആണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. നായകനായും കൂട്ടുകാരൻ ആയും വില്ലൻ ആയും കൊമേഡിയൻ ആയും എല്ലാം പ്രേക്ഷകരെ രസിപ്പിച്ച താരം ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിനു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മലയാള സിനിമയിൽ ഓൾഡ് ജെനെറേഷന് ഒപ്പവും ന്യൂ ജെനെറേഷന് ഒപ്പവും  എല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സിദ്ദിക്ക്. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച താരം ഇന്ന് യുവ താരങ്ങൾക്ക് ഒപ്പവും ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തുന്നത്. ഒരു പക്ഷെ നായകനാകുമ്പോൾ മികച്ച നായകനും വില്ലൻ ആകുമ്പോൾ മികച്ച വില്ലനും ആയി പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്ന ചുരുക്കം താരങ്ങളിൽ ഒരാൾ ആണ് സിദ്ധിക്ക്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സിദ്ധിഖ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ സിദ്ധിഖ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ, ഒരു തരാം ദുരൂഹത നിറഞ്ഞ ആൾ ആണ് പ്രണവ്. പുള്ളിക്കാരനെ നമുക്ക് അങ്ങനെ പിടിത്തം കിട്ടില്ല. സെറ്റിൽ ഒക്കെ വളരെ സൈലന്റ് ആണ് ആൾ. നമ്മൾ അങ്ങോട്ട് ചോദിക്കുന്നതിനു മറുപടി പറയുകയും നമ്മളോട് ചോദ്യങ്ങൾ ചോദിക്കുകയും ഒക്കെ ചെയ്യും. എന്നാൽ അധികം സംസാരിക്കാറില്ല ആൾ. ഒന്നും അധികമായി ചെയ്യാത്ത ആൾ ആണ്. സിമ്പിൾ. ഒരിക്കൽ മോഹൻലാൽ ആയുർവേദ ചികിത്സയ്ക്ക് പോയപ്പോൾ ഞാനും അദ്ദേഹത്തിന്റെ കൂടെ പോയി. അവിടെ ചികിത്സ കഴിഞ്ഞാൽ ഉച്ചയ്ക്ക് ഉറങ്ങാൻ പാടില്ല.

അങ്ങനെ ഉച്ചയ്ക്ക് ഞാൻ ലാലേട്ടന്റെ മുറിയിലേക്ക് പോകുമായിരുന്നു സംസാരിച്ചിരിക്കാൻ. അങ്ങനെ ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ കട്ടിലിന്റെ അടിയിൽ എന്തോ അനക്കവും. ഒരു പഴയ കാറ്റിലും മെത്തയും ഒകെ ആയിരുന്നു.വീണ്ടും അനക്കം കേട്ട് ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ലാലേട്ടൻ പറഞ്ഞു അത് അപ്പു ആണെന്ന്. എന്താ അവിടെ കിടക്കുന്നത് എന്ന് ചോദിച്ചപ്പോൾ കട്ടിലിനടിയിൽ നല്ല തണുപ്പ് ഉണ്ടെന്നാണ് പറഞ്ഞ മറുപടി എന്ന് സിദ്ധിഖ് പറഞ്ഞു.