സിംഗപ്പൂരിൽ വെച്ച് യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ് എന്ന് പിന്നീടാണ് മനസ്സിലായത്

മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താരദമ്പതികളിൽ ഒരു ദമ്പതികൾ ആണ് ജയറാമും പാർവതിയും. നായിക നായകന്മാരായി ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ഇവർ ജീവിത്തിലും ഒന്നിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹിതർ ആയ ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയകഥകൾ കേൾക്കാൻ ഇന്നും മലയാളികൾക്ക് താൽപ്പര്യം ഏറെ ആണ്. അതീവ രഹസ്യമായിട്ടാണ് ഇരുവരും പ്രണയിച്ചത്. ഒരുമിച്ച് സിനിമ ചെയ്യുന്ന സമയങ്ങളിൽ പോലും ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും ലൊക്കേഷനിൽ ഉള്ള മറ്റാർക്കും അറിയില്ലായിരുന്നു. എന്നാൽ ഇവരുടെ പ്രണയം അറിഞ്ഞ സുഹൃത്തുക്കൾ ഇവർക്ക് വേണ്ട മുഴുവൻ പിന്തുണയും നൽകിയിരുന്നു. നടി ഉർവശി ഉൾപ്പെടെ ഉള്ളവർ ഇരുവർക്കും ഇടയിൽ ഹംസമായി നിന്നിരുന്നു. ഇപ്പോൾ ഇതാ കൈരളി ടി വി യിൽ ജയറാം പങ്കെടുത്ത ഒരു അഭിമുഖത്തിൽ ജയറാമിനെ കുറിച്ച് നടൻ സിദ്ദിക്ക് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിദ്ധിക്ക് പറഞ്ഞത് ഇങ്ങനെ, എന്ത് കാര്യങ്ങളും ജയറാം വിവരിക്കുന്നത് കേൾക്കാൻ നമുക്ക് ഭയങ്കര ഇഷ്ട്ടം ആണ്. നമ്മൾ ഒരു സ്ഥലത്ത് പോയി അവിടുത്തെ കാഴ്ചകൾ കാണുന്നതിനേക്കാൾ മനോഹരമാണ് ജയറാമിന്റെ വായിൽ നിന്ന് ആ സ്ഥലത്തെ  കുറിച്ചും അവിടുത്തെ കാഴ്ചകളെ കുറിച്ചും പറയുന്നത് കേൾക്കാൻ. ഞങ്ങൾ സുഹൃത്തുക്കൾ ആദ്യം ആകാംഷയോടെ ജയറാം പറയുന്നത് കേട്ട് കൊണ്ടിരിക്കും. പിന്നീട് ആണ് ജയറാമിനെ കളിയാക്കുന്നത്. ഒരിക്കൽ ജയറാമിന്റെയും പാര്വതിയുടെയും വിവാഹം കഴിഞ്ഞ സമയത്ത് ജയറാമും പാർവതിയും ഹണിമൂണിന് പോയത് സിംഗപ്പൂർ ആയിരുന്നു. തിരിച്ച് വന്ന ജയറാമിനോട് ഞങ്ങൾ സിംഗപ്പൂർ വിശേഷങ്ങൾ നിരക്കിയപ്പോൾ അവിടെ ഉള്ള ഒരു റൈഡിനെ കുറിച്ച് ജയറാം പറഞ്ഞു. അവിടുത്തെ ഒരു പാർക്കിൽ ഒരു വഞ്ചി പോലത്തെ ഒരു റൈഡ് ഉണ്ട്, അതിൽ കയറുമ്പോൾ അത് പതുക്കെ പതുക്കെ നമ്മളെ മുകളിലേക്ക് കറക്കി കൊണ്ട് പോയിട്ട് മുകളിൽ എത്തിയപ്പോൾ തല കീഴായി നിർത്തി, ശരിക്കും അതിൽ കയറിയപ്പോൾ പേടിച്ച് പോയി എന്നുമൊക്കെ ജയറാം പറഞ്ഞു.

ജയറാമിന്റെ ഈ വാക്കുകൾ കേട്ട് ഞാനും പേടിച്ചു. കാരണം അത് പോലെയാണ് ജയറാം പറഞ്ഞു ഫലിപ്പിച്ചത്. അതിനു ശേഷം കുറച്ച് നാളുകൾ കഴിഞ്ഞു ഞാൻ പാർവതിയെ കണ്ടപ്പോൾ ഈ റൈഡിനെ കുറിച്ച് ചോദിച്ചു. അപ്പോൾ പാർവതിയും ശരിക്കും പേടിച്ചുവെന്നും വഞ്ചി മുകളിൽ എത്തി തലകുത്തനെ നിർത്തിയപ്പോൾ താഴെ മുകളിലേക്ക് നോക്കി നിൽക്കുന്ന ജയറാമിനെ കണ്ടെന്നുമൊക്കെ പാർവതി പറഞ്ഞു. അപ്പോഴാണ് ഇവൻ ഈ വഞ്ചിയിൽ കയറാതെ ആണ് ഇത്രയും പറഞ്ഞു ഫലിപ്പിച്ചത് എന്ന് എനിക്ക് മനസ്സിലായത് എന്നും സിദ്ധിക്ക് പറഞ്ഞു. സിദ്ധിഖിന്റെ വാക്കുകൾ കേട്ട് ചിരിച്ച് കൊണ്ട് നിൽക്കുന്ന ജയറാമിന്റെയും വിഡിയോയിൽ കാണാം.