ഗീത വിജയനോട് അങ്ങനെ കള്ളം പറഞ്ഞു അവർ വിശ്വസിപ്പിച്ചിരിക്കുകയായിരുന്നു

മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുന്ന താരമാണ് സിദ്ദിക്ക്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ആരാധകരെ ആണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. നായകനായും കൂട്ടുകാരൻ ആയും വില്ലൻ ആയും കൊമേഡിയൻ ആയും എല്ലാം പ്രേക്ഷകരെ രസിപ്പിച്ച താരം ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിനു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മലയാള സിനിമയിൽ ഓൾഡ് ജെനെറേഷന് ഒപ്പവും ന്യൂ ജെനെറേഷന് ഒപ്പവും  എല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സിദ്ദിക്ക്. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച താരം ഇന്ന് യുവ താരങ്ങൾക്ക് ഒപ്പവും ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തുന്നത്. ഒരു പക്ഷെ നായകനാകുമ്പോൾ മികച്ച നായകനും വില്ലൻ ആകുമ്പോൾ മികച്ച വില്ലനും ആയി പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്ന ചുരുക്കം താരങ്ങളിൽ ഒരാൾ ആണ് സിദ്ധിക്ക്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ കൂടി ആണ് സിദ്ദിഖ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ താരം അവതരിപ്പിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ രസകരമായ അനുഭവങ്ങൾ തുറന്ന് പറയുകയാണ് സിദ്ദിഖ്. സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ നിര്ണ്ണായകമായ ഒരു ചിത്രം ആയിരുന്നു ഇൻ ഹരിഹർ നഗർ. ഞാൻ ഇനി സിനിമയിൽ തുടരുമോ എന്നും സിനിമ ആണോ എന്റെ വഴിയെന്നും ഒക്കെ തീരുമാനിക്കുന്നത് ഈ ചിത്രത്തിൽ കൂടി ആയിരുന്നു. അത് കൊണ്ട് തന്നെ വളരെ അധികം ഭയത്തോടും ആശങ്കയോടും കൂടിയാണ് ഞാൻ ആ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം കാണുമ്പോൾ തന്നെ നിങ്ങൾക്ക് അത് മനസ്സിലാകുകയും ചെയ്യും. ഷൂട്ട് നടക്കുമ്പോൾ ജഗദീഷും മുകേഷും ഒക്കെ ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്നു. എന്നെക്കാൾ സീനിയേഴ്സ് ആയത് കൊണ്ട് തന്നെ അവർ എന്നോട് ചെറിയ റാഗിംഗ് ഒക്കെ ചെയ്യുമായിരുന്നു.

അപ്പോഴും എന്റെ മനസ്സിൽ ടെൻഷൻ ആയിരുന്നു. സിനിമ ജീവിതത്തെ കുറിച്ച് ഓർത്ത്. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. സിനിമയിലെ നായിക ആയ ഗീത വിജയ് എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത്. ഞാൻ ഇരിക്കുമ്പോൾ അവർ മറ്റുള്ളവരുടെ അടുത്ത് വരില്ല, എന്നെ കാണുമ്പോൾ ഗീത ഒഴിഞ്ഞു മാറുന്നു, ഗീതയും ബാക്കിയുള്ളവരും ഇരിക്കുന്നിടത്തേക്ക് ഞാൻ ചെല്ലുമ്പോൾ ഗീത അവിടെ നിന്നു എഴുന്നേറ്റ് പോകുന്നു. പിന്നെ ആണ് ഞാൻ അറിയുന്നത് മുകേഷും ജഗദീഷും എല്ലാം കൂടി ചേർന്ന് എനിക്ക് ഭ്രാന്ത് ആണെന്ന് ഗീതയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയായിരുന്നു. സംവിധായകന്റെ സുഹൃത്ത് ആയത് കൊണ്ടാണ് എനിക്ക് സിനിമയിൽ അവസരം തന്നത് എന്നൊക്കെ. പിന്നീട് ഗീതയോട് സത്യാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു.