പുതിയ സന്തോഷവുമായി ശ്വേതാ മേനോൻ, ആശംസകൾ നേർന്ന് ആരാധകരും

ശ്വേതാ മേനോനെ അറിയാത്ത മലയാള സിനിമ പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം.  മലയത്തിൽ ശ്രദ്ധേയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ശ്വേതാ മേനോൻ.’അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്.പിന്നീടങ്ങോട്ട് വിവിധ ഭാഷകളിലായി അഭിനയിച്ച് മികവ് തെളിയിച്ചു. രതിനിർവേദം,കളിമണ്ണ്,സാൾട്ട് ആൻഡ് പെപ്പെർ തുടങ്ങിയ ചിത്രങ്ങൾ ശ്വേതയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു.അഭിനേത്രി എന്നതിലുപരി മോഡല്‍ , ടി.വി. അവതാരക എന്നീ നിലകളിലും ശ്വേതാ മലയാളികൾക്ക് പ്രിയങ്കരിയാണ്.മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയില്‍ കൂടിയാണ് അവതരണ രംഗത്ത് വന്നത്. ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്വേതാ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ആണ് ശ്വേതാ ഒരു ടെലിവിഷൻ പരുപാടി അവതരിപ്പിക്കാൻ വേണ്ടി എത്തിയത്. മികച്ച സ്വീകാര്യതയാണ് ശ്വേതാ അവതരിപ്പിക്കുന്ന അരം പ്ലസ് അരം കിന്നാരം എന്ന പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ശ്വേതാ മേനോന്റേതായി ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. വർഷങ്ങൾ കൊണ്ട് ബിഗ് സ്‌ക്രീനിൽ സജീവമായിരുന്ന താരം മിനിസ്‌ക്രീനിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു എങ്കിലും ഇത് വരെ ഒരു ടെലിവിഷൻ പരമ്പരയുടെ ഭാഗമായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു സീരിയലിന്റെ ഭാഗമാകാൻ പോകുകയാണ് ശ്വേതാ മേനോൻ എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ കൂടിയാണ് ശ്വേതാ സീരിയലിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത് എന്നാണു പുറത്ത് വരുന്ന വാർത്തകൾ. ശ്വേത ഇനി മുതൽ പരമ്പരയുടെ ഭാഗമാകുന്നു എന്ന് സീരിയലിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

പരമ്പരയിൽ ശ്വേതാ മേനോൻ എത്തുന്നു എന്ന തരത്തിലെ പ്രമോ ആണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. പ്രമോ പുറത്ത് വന്നതോടെ ആവേശത്തിൽ ആണ് താരത്തിന്റെ ആരാധകരും, ഇത്രയും നാലും ബിഗ് സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന തങ്ങളുടെ ഇഷ്ട്ട താരത്തെ ഇനി മുതൽ മിനിസ്‌ക്രീനിലും കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ ആണ് താരത്തിന്റെ ആരാധകർ.

Leave a Comment