നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റിന് ഞാൻ തയാർ ആണ്

ബാലതാരമായി അഭിനയ ലോകത്തിലേക്ക് ചുവടു വെച്ച താരമാണ് ശ്രുതി രജനികാന്ത്. അതിനു ശേഷം മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം കുറച്ച് ഷോർട്ട് ഫിലിമും സംവിധാനം ചെയ്തു. ഫ്‌ളവേഴ്‌സ് ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമറയിൽ എത്തിയതോടെയാണ് ശ്രുതി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. മികച്ച പ്രതികരണമാണ് ശ്രുതിയുടെ കഥാപാത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. അനായാസം കോമഡി രംഗങ്ങൾ ചെയ്യാൻ കഴിവുള്ള ശ്രുതി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ സ്നേഹം നേടിയെടുക്കുകയായിരുന്നു. ഇപ്പോൾ നിരവധി ആരാധകർ ഉള്ള ഒരു താരമായി മാറിയിരിക്കുകയാണ് ശ്രുതി. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പേരിന്റെ പിന്നിലെ കാര്യങ്ങൾ തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിനിടയിൽ ആണ് ശ്രുതി തന്റെ പേരിനെ കുറിച്ച് പറയുന്നത്. ശ്രുതിയുടെ വാക്കുകൾഇങ്ങനെ , ചെറുപ്പം മുതലേ രജനികാന്ത് എന്ന എന്റെ പേര് ഹിറ്റ് ആയിരുന്നു. സുഹൃത്തുക്കൾ എല്ലാം രജനികാന്ത് എന്നാണ് എന്നെ വിളിച്ചിരുന്നത്. തമിഴിൽ സൂപ്പർസ്റ്റാർ രജനികാന്ത് ഉണ്ടായതിനു ശേഷമല്ല അച്ഛന് റെജിനികാന്ത് എന്ന പേരിടുന്നത്. അച്ഛൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് തമിഴിൽ സൂപ്പർസ്റ്റാർ റെജിനികാന്ത് ഉണ്ടാകുന്നത്. എവിടെങ്കിലും ചെല്ലുമ്പോൾ എന്റെ പേര് ചോദിച്ചാൽ ശ്രുതി റെജിനികാന്ത് എന്ന് ഞാൻ പറയുമ്പോൾ ആളുകൾ അതിശയത്തോടെ ചോതിക്കുമായിരുന്നു രജനികാന്തോ എന്ന്.

അതെ. രജനികാന്ത് ആണ് എന്റെ അച്ഛൻ. അത് തെളിയിക്കാൻ ഏതു ഡിഎൻഎ ടെസ്റ്റ് ചെയ്യാനും ഞാൻ ഒരുക്കം ആണെന്നും ഇനി തമിഴ് സൂപ്പർസ്റ്റാർ റെജിനികാന്ത് വിളിച്ച് ചോദിച്ചാലും ഞാൻ പറയും റെജിനികാന്ത് തന്നെ ആണ് എന്റെ അച്ഛൻ എന്ന്. എന്നിട്ട് ഞാൻ എന്റെ ആധാർ കാർഡും കാണിച്ച് കൊടുക്കും എന്നുമാണ് ശ്രുതി ചിരിച്ച് കൊണ്ട് പറഞ്ഞത്. ചക്കപ്പഴത്തിലെ അബ്‌ഭിനയത്തിൽ ആദ്യം മുതൽ തന്നെ ശ്രുതി പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ശ്രുതി രജനികാന്ത് എന്ന പേര് തന്നെ ആണ് പ്രേഷകരുടെ ഇടയിൽ താരത്തിന് ഇത്ര ശ്രദ്ധ നേടാൻ കാരണവും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ പങ്കുവെക്കാറുണ്ട്.