രാജസേനന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ. ജയറാം നായകനായി എത്തിയ ചിത്രത്തിൽ ശ്രുതി ആണ് നായികയായി വന്നത്. ജയറാമിന്റെ മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ. അത് കൊണ്ട് തന്നെ നിരവധി ആരാധകരും ചിത്രത്തിന് ഇന്നും ഉണ്ട്. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെ ആണ്. ഇന്നും യുവ തലമുറകൾ ഏറ്റു പാടുന്ന ഗാനങ്ങൾ ആണ് ചിത്രത്തിലേത്.
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ചിത്രത്തിൽ നായികയായി അഭിനയിച്ച ശ്രുതി നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും താരം പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി എടുക്കുകയായിരുന്നു. ഇന്നും നിരവധി ആരാധകർ ആണ് താരത്തിന് എന്നുള്ളത്. എന്നാൽ അതിനു ശേഷം അധികം മലയാള സിനിമകളിൽ ഒന്നും താരത്തിനെ കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ ശ്രുതിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജസ്റ്റിൻ തോമസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1998- ൽ ഇറങ്ങിയ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിലെ നായിക ഇവർ അത് കഴിഞ്ഞ് വേറെ മലയാളം മൂവിൽ ഉണ്ടായിരുന്നോ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. പണ്ടത്തെ എന്റെ ക്രഷിന്റെ മുഖഛായ ഉള്ളത് കൊണ്ട് അന്നു ഈ പുള്ളിക്കാരിടെ പടങ്ങൾ ഒക്കെ തപ്പി പിടിച്ച് കാണുമായിരുന്നു. മലയാളത്തിൽ ഒരാള് മാത്രം കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ സി ഐ മഹാദേവൻ 5 അടി 4 ഇഞ്ച്, തമിഴ് മിനി സ്‌ക്രീനിൽ ഉണ്ടെന്നു തോന്നുന്നു, സി ഐ മഹാദേവൻ അഞ്ചു അടി നാലിഞ്ചു എന്ന സിനിമയിൽ ഹനീഫയ്ക്കയുടെ വൈഫ് ആയിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.