ചക്കപ്പഴത്തിലേക്ക് ലച്ചുവും എത്തിയോ, ശ്രുതിക്കൊപ്പമുള്ള ജൂഹിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ചക്കപ്പഴം പരമ്പരയ്ക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഇഷ്ട്ട പരമ്പരയായി മാറുകയായിരുന്നു. നിരവധി താരങ്ങൾ ആണ് പരമ്പരയിൽ അഭിനയിച്ച് വന്നത്. പ്രദർശനം തുടങ്ങി ആദ്യ ആഴ്ച മുതൽ തന്നെ പരമ്പര പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ശ്രീകുമാർ, മുഹമ്മദ് റാഫി തുടങ്ങി നിരവധി താരങ്ങൾ ആണ് പരമ്പരയിൽ പങ്കാളികൾ ആയത്. വളരെ പെട്ടന്ന് തന്നെ പരമ്പര ശ്രദ്ധ നേടുകയായിരുന്നു. ബാലതാരമായി അഭിനയ ലോകത്തിലേക്ക് ചുവടു വെച്ച ശ്രുതി രജനികാന്ത് പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനു ശേഷം മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം കുറച്ച് ഷോർട്ട് ഫിലിമും സംവിധാനം ചെയ്തു. മികച്ച പ്രതികരണമാണ് ശ്രുതിയുടെ കഥാപാത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. അനായാസം കോമഡി രംഗങ്ങൾ ചെയ്യാൻ കഴിവുള്ള ശ്രുതി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ സ്നേഹം നേടിയെടുക്കുകയായിരുന്നു. ഇപ്പോൾ നിരവധി ആരാധകർ ഉള്ള ഒരു താരമായി മാറിയിരിക്കുകയാണ് ശ്രുതി. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ ശ്രുതി പങ്കുവെച്ച ചിത്രം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടി ശ്രദ്ധ നേടിയ ജൂഹിക്ക് ഒപ്പം നിൽക്കുന്ന ചിത്രം ആണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്. ലച്ചുവിനൊപ്പം നിൽക്കുന്ന പൈങ്കിളിയുടെ ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതോടെ ചക്കപ്പഴത്തിലേക്ക് ജൂഹിയും എത്തിയോ എന്ന ചോദ്യവുമായി ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ശീമാട്ടി സിൽക്സിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരുപാടിയിൽ വെച്ച് പകർത്തിയ ചിത്രം ആണ് ഇത്. പ്രമോഷന്റെ ഭാഗമായി ശ്രുതിയും ജൂഹിയും പരുപാടിയിൽ പങ്കെടുത്തിരുന്നു. ഒടുവിൽ ഞാൻ അവളെ കണ്ടു എന്ന തലക്കെട്ടോടെയാണ് ശ്രുതി ജൂഹിക്കൊപ്പംമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ലച്ചുവിനെയും പൈങ്കിളിയേയും ഒരുമിച്ച് കണ്ടതോടെ ഇനി മുതൽ ചക്കപ്പഴത്തിൽ ലച്ചുവും ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. പലരും കമെന്റിൽ കൂടി ഈ കാര്യം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുള്ള ചിത്രമല്ല ഇതെന്ന് അറിഞ്ഞതോടെ ആരാധകരും നിരാശർ ആയിരിക്കുകയാണ്.