അയാൾ എന്നെ തല്ലിയെന്നു തോന്നുന്നുണ്ടോ ? ഷൈൻ ടോം ചാക്കോ പ്രതികരിക്കുന്നു.


കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏറെ ചർച്ചയായ ഒരു വാർത്തയായിരുന്നു ഷൈൻ ടോം ചാക്കോ എന്ന താരം ഷൂട്ടിംഗ് സെറ്റിൽ വെച്ചുണ്ടായ ഒരു സംഘട്ടനത്തിൽ പങ്കുചേർന്നത്. ഒരു പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിയ്ക്കേ ഷൂട്ടിംഗ് തടസപ്പെടുത്തുവാൻ വേണ്ടി കുറച്ചാൾക്കാർ വരികയും സമാധാന ചർച്ചക്ക് തയ്യാറായ അണിയറപ്രവര്തകരോട് കൂടാതെ സംഘർഷാവസ്ഥ നിർമിക്കുകയും പിന്നിൽ അത് വലിയ പ്രേശ്നങ്ങളിലേക്ക് നീളുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ സംഭവത്തെ കുറിച്ച് വാർത്തകൾ വന്നത് വേറെ രീതിയിൽ ആയിരുന്നു.

സംഘർഷാവസ്ഥയുടെ ഇടക്ക് ഒരാൾക്ക് പരിക്കേറ്റു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും പിന്നണിഡ് അത് വലിയ വർത്തകളിലേക്ക് വഴി വെക്കുകയും ചെയ്തിരുന്നു. ഷൈൻ അദ്ദേഹത്തെ ഉപദ്രവിച്ചു എന്നായിരുന്നു വാർത്തകൾ പുറത്തു വന്നത്. എന്നാൽ സത്യവസ്ഥ അതായിരുന്നില്ല. ഇപ്പോളിതാ സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഷൈൻ ടോം. ഏറ്റവും പുതിയ മലയാള സിനിമയായ പട എന്ന സിനിമയുടെ വിശേഷങ്ങളുമായി മാധ്യമങ്ങളുടെ മുന്നിലേക്ക് എത്തിയതായിരുന്നു താരം.


ഇത്തരം വാർത്തകൾ പുറത്തു വന്നതിനെ പിന്നെ വാർത്തകൾ പല രീതിയിൽ വളച്ചൊടിച്ചു പല മാധ്യമങ്ങളും വാർത്തകൾ പങ്കുവെച്ചിരുന്നു. അതിനെ ചൊല്ലി തന്നെ പറഞ്ഞുകൊണ്ടാണ് ഷൈൻ ടോം തന്റെ വാക്കുകൾ ആരംഭിച്ചത്. ആദ്യമേ തന്നെ സത്യാവസ്ഥകൾ പുറത്തു പറയാത്തത് നിങ്ങളോട് കൂടുതൽ എന്ത് പറയാനാണ് എന്നാണ് താരം ചോദിച്ചത്. എന്നാൽ ചിരിച്ചുകൊണ്ട് തന്നെ സംസാരിച്ച താരം അന്നത്തെ സത്യാവസ്ഥയും വെളിപ്പെടുത്തുകയുണ്ടായി. ഷൂട്ടിംഗ് ഇടവേളയിൽ തന്നെ താരത്തിന് പറ്റിയ പരിക്ക് വെച്ചുകൊണ്ട് തന്നെ ആയിരുന്നു താരം സംസാരിച്ചത്.


അവസാനം തന്റെ ഈ വയ്യാത്തത് കാലും വെച്ച് താൻ എങ്ങനെയാണ് അയാളെ ഉപദ്രവിക്കുക എന്നും അത് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകില്ലേ എന്നും താരം തുറന്നു ചോദിക്കുകയുണ്ടായി. ഇനിയെങ്കിലും നിങ്ങൾ സത്യം മനസിലാക്കണം എന്നും താരം പറഞ്ഞു. പട സിനിമയുടെ അഭിപ്രയാം പറയുന്ന വേളയിൽ ആയിരുന്നു താരം ഇതിനെപറ്റി സംസാരിച്ചത്. കൂടെ പട സിനിമയിൽ ഉപയോഗിച്ച ചരിത്രത്തെ പറ്റിയും താരം വാ തോരാതെ സംസാരിച്ചിരുന്നു.